Second edit

സസ്യം, മാംസം

സസ്യാഹാരികള്‍ക്കൊരു സന്തോഷവാര്‍ത്ത. മാംസം ഭക്ഷിക്കാനുള്ള അവരുടെ കൊതി മനസ്സിലാക്കിയിട്ടാവണം, നെതര്‍ലന്‍ഡ്‌സിലെ ഒരു വ്യാപാരി സസ്യങ്ങളില്‍നിന്നാണ് മാംസത്തിന്റെ അതേ രുചിയുള്ള ഭക്ഷണസാധനം വികസിപ്പിച്ചെടുത്തത്. 2010ല്‍ ജാപ് കോര്‍ട്ട്‌വെഗ് തുടങ്ങിയ കമ്പനിക്ക് ഇപ്പോള്‍ 15 രാജ്യങ്ങളിലായി 3,500 ശാഖകളുണ്ട്. കോര്‍ട്ട്‌വെഗ് വില്‍ക്കുന്ന മാംസം പശുവിന്റെയും ആടിന്റെയും മാംസംപോലെയുണ്ടെന്ന് മാത്രമല്ല, അതു മുറിക്കുമ്പോള്‍ കൈയില്‍ ചോരയുടെ പാടുകളുമുണ്ടാവും. അതുവഴി പരിസ്ഥിതിക്ക് ഏല്‍ക്കുന്ന ആഘാതം കുറയ്ക്കാന്‍ പറ്റുമെന്ന് സസ്യാഹാരികള്‍ വാദിക്കുന്നു. മാംസത്തിലും പച്ചക്കറികളിലുമൊക്കെയുള്ള പ്രോട്ടീനാണ് അവയ്ക്കു തനതായ രുചി നല്‍കുന്നത്. എന്നാല്‍, മാംസമെന്ന പേരില്‍ മാംസമല്ലാത്തവ വില്‍ക്കുന്നത് ശരിയാണോ എന്നു ചോദിച്ചു യഥാര്‍ഥ മാംസവ്യാപാരികള്‍ തന്നെ രംഗത്തുവന്നു. അതോടെ ഡച്ച് അധികൃതര്‍ സസ്യത്തില്‍നിന്നുള്ള മാംസം ഉപയോഗിച്ചുണ്ടാക്കുന്ന ബര്‍ഗറും സാന്റ്‌വിച്ചുമൊക്കെ ആ പേരില്‍ തന്നെ വില്‍ക്കണമെന്നു നിര്‍ദേശിച്ചിരിക്കയാണ്. ജര്‍മനിയില്‍ കുറച്ചു മുമ്പ് ഇതുപോലെ ഒരു വിവാദമുയര്‍ന്നപ്പോള്‍ അത്തരം ഉല്‍പന്നങ്ങള്‍ക്കു പ്രത്യേക വിവരണം തന്നെ വേണമെന്നു നിയമം വന്നിരുന്നു. സോയാബീനില്‍ നിന്ന് ഉണ്ടാക്കുന്ന പാലിനും അതേ നിയമം തന്നെ പല യൂറോപ്യന്‍ രാജ്യങ്ങളും ബാധകമാക്കി. ന്യൂസിലന്റില്‍ കോഴികളുടെ ചിത്രം കൊടുത്ത, കോഴിമാംസം ഉപയോഗിക്കാത്ത ബര്‍ഗറിനും വിലക്കുണ്ട്.
Next Story

RELATED STORIES

Share it