സര്‍ട്ടിഫിക്കറ്റ് ഓഫ് എക്‌സലന്‍സ് വിതരണം ജൂണില്‍

തിരുവനന്തപുരം: കേരളത്തിലെ വ്യാപാര  വ്യവസായ വാണിജ്യ സ്ഥാപനങ്ങളെയും ഫാക്ടറികളെയും അവയുടെ വ്യത്യസ്ത തലങ്ങളിലുള്ള പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ വജ്ര, സുവര്‍ണ, രജത ഗ്രേഡുകളായി തിരിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ചടങ്ങ് ജൂണില്‍ എറണാകുളത്തു നടക്കും. ഏഴു പൊതു മാനദണ്ഡങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. 80 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടുന്ന സ്ഥാപനങ്ങള്‍ക്ക് എ+’വജ്ര ഗ്രേഡും 70 മുതല്‍ 80 ശതമാനം വരെ മാര്‍ക്ക് നേടുന്ന സ്ഥാപനങ്ങള്‍ക്ക് എ സുവര്‍ണ ഗ്രേഡും 60 മുതല്‍ 70 ശതമാനംവരെ മാര്‍ക്ക് നേടുന്ന സ്ഥാപനങ്ങള്‍ക്ക് ബി രജത ഗ്രേഡും നല്‍കും. മികച്ച തൊഴിലാളിക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള തൊഴിലാളി ശ്രേഷ്ഠ അവാര്‍ഡ് സംബന്ധിച്ച് തൊഴിലാളി സംഘടനകളുമായി ലേബര്‍ കമ്മീഷണര്‍ ആലോചനായോഗം നടത്തും.
Next Story

RELATED STORIES

Share it