സര്‍ക്കാര്‍ ഹാക്കര്‍മാര്‍ വിവരങ്ങള്‍ ചോര്‍ത്തുമെന്ന് ട്വിറ്റര്‍ മുന്നറിയിപ്പ്

സാന്‍ഫ്രാന്‍സിസ്‌കോ: ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതിനായി സര്‍ക്കാര്‍ വക ഹാക്കര്‍മാര്‍ ശ്രമം നടത്തിയേക്കാമെന്നു ട്വിറ്ററിന്റെ മുന്നറിയിപ്പ്. ഇതുസംബന്ധിച്ച് നിരവധി ഉപയോക്താക്കള്‍ക്ക് ട്വിറ്റര്‍ ഇ-മെയില്‍ സന്ദേശമയച്ചു. ഇതാദ്യമായാണ് സര്‍ക്കാര്‍ ഹാക്കര്‍മാരെ കുറിച്ചുള്ള വിവരം ട്വിറ്റര്‍ നല്‍കുന്നത്.
ഐപി അഡ്രസ്, ഫോണ്‍ നമ്പറുകള്‍ തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കാന്‍ ഹാക്കര്‍മാര്‍ ശ്രമിക്കുമെന്നും സന്ദേശത്തില്‍ വ്യക്തമാക്കുന്നു.
അതേസമയം, എത്ര അക്കൗണ്ടുകളെയാണ് ചാരവൃത്തി ബാധിച്ചിട്ടുള്ളതെന്ന വിവരം പുറത്തു വിട്ടിട്ടില്ല. നേരത്തേ ഫേസ്ബുക്കും ട്വിറ്ററും സമാന മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. യുഎസ്, ചൈന, ഉത്തര കൊറിയ സര്‍ക്കാരുകളാണ് ചാരവൃത്തിക്കു പിന്നിലെന്നാണ് ആരോപണം. നേരത്തേ നിരവധി രാഷ്ട്രത്തലവന്‍മാരുടേതടക്കം വിവരങ്ങള്‍ യുഎസ് ചോര്‍ത്തിയതായി വിക്കിലീക്‌സ് പുറത്തുവിട്ടിരുന്നു.
ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രമണങ്ങള്‍ നടക്കുന്ന മേഖലയായി മാറിയിരിക്കുകയാണ് സോഷ്യല്‍മീഡിയ. സര്‍ക്കാര്‍ ഏജന്‍സികള്‍, വ്യവസായികള്‍, മാധ്യമങ്ങള്‍ തുടങ്ങിയവയ്ക്കും ട്വിറ്റര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് വെള്ളിയാഴ്ച തങ്ങള്‍ക്കു ട്വിറ്റര്‍ മുന്നറിയിപ്പു ലഭിച്ചതായി സങ്കേതികരംഗത്തെ വാര്‍ത്താ വെബ്‌സൈറ്റായ മദര്‍ബോര്‍ഡ് വ്യക്തമാക്കി.
Next Story

RELATED STORIES

Share it