ernakulam local

സര്‍ക്കാര്‍ പ്രഖ്യാപിച്ച ഫെയര്‍ വേജസ് നടപ്പാക്കാമെന്ന് ബസ്സുടമാ സംഘം



അങ്കമാലി: അങ്കമാലി കാലടി അത്താണി മേഖലിയില്‍ അഞ്ച് ദിവസമായി നടന്നുവന്നിരുന്ന സ്വകാര്യബസ്സുതൊഴിലാളി സമരം പിന്‍വലിക്കണമെന്ന് അങ്കമാലി മേഖല െ്രെപവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് പ്രസിഡന്റ് എ പി ജിബി സെക്രട്ടറി ബി ഒ ഡേവീസ്, ആവശ്യപ്പെട്ടു. സമരത്തോടനുബന്ധിച്ച് നടന്ന കഴിഞ്ഞ ചര്‍ച്ചകളിലെല്ലാം യൂനിയനുകള്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടു സ്വീകരിച്ചതാണ് ചര്‍ച്ച് പരാജയപ്പെടാന്‍ കാരണം. ഡീസല്‍ ഇന്‍ഷുറന്‍സ് പ്രീമിയം ഓയില്‍ ടയര്‍, ടാക്‌സ്, ഫീസുകള്‍, ഫൈനുകള്‍, തുടങ്ങി ബസ് വ്യവസായമായി ബന്ധപ്പെട്ട് എല്ലാ മേഖലകളിലും വന്‍ വിലവര്‍ദ്ധന ഉണ്ടായി. ഈ കാലയളവില്‍ ബസ് സര്‍വീസുകള്‍ കഷ്ടിച്ച് നടത്തികൊണ്ട് പോകാന്‍ ക്ലേശിക്കുന്ന സമയത്ത് വന്‍ കൂലി വര്‍ദ്ധനവുമായി യൂനിയനുകള്‍ മൂന്ന് തൊഴിലാളികള്‍ക്കു കൂടി പ്രതിദിനം 470 രൂപ അധികം നല്‍കണമെന്ന വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇക്കാരണാത്താലാണ് ഫെയര്‍ വേജസ് നടപ്പിലാക്കമെന്ന് ബസ്സുടുമാ സംഘം അറിയിച്ചത്. ഇപ്രകാരം ഫെയര്‍ വേജസ് നടപ്പിലാക്കുമ്പോള്‍ കിലോമീറ്റര്‍ കൂടുതലോടുന്ന ബസ് ജീവനക്കാര്‍ക്ക് കൂടുതല്‍ കൂലി ലഭിക്കും. മറ്റ് തര്‍ക്കങ്ങളില്ലാതെ സമാധാന പരമായ അന്തരീക്ഷത്തില്‍ സര്‍വീസ് നടത്താനും കഴിയും. വസ്തുതകള്‍ മനസ്സിലാക്കി സമരപരിപാടികളില്‍ നിന്ന് പിന്‍മാറി എത്രയും വേഗം സര്‍വീസുകള്‍ പുനരാംരിക്കണമെന്ന് അസോസിയേഷന്‍ അവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it