Flash News

സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായി പ്രവര്‍ത്തിച്ചു; ഹാദിയ കേസില്‍ ഗിരിയെ ഒഴിവാക്കും

സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായി പ്രവര്‍ത്തിച്ചു; ഹാദിയ കേസില്‍ ഗിരിയെ ഒഴിവാക്കും
X


[related] ന്യൂഡല്‍ഹി: ഡോ.ഹാദിയ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകനായ വി ഗിരിയെ മാറ്റാന്‍ ധാരണ. സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. സംസ്ഥാന സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായി സുപ്രിംകോടതിയില്‍ നിലപാടെടുത്തുതിനെതുടര്‍ന്നാണ് നടപടി. ഗിരിയെ ഒഴിവാക്കികൊണ്ടുള്ള ഉത്തരവ് ഉടന്‍ പുറത്തിറക്കും.
തിങ്കളാഴ്ച സുപ്രിംകോടതി ഹാദിയ കേസ് പരിഗണിച്ചപ്പോള്‍, കേസില്‍ എന്‍ഐഎ രേഖകള്‍കൂടി കോടതി പരിഗണിക്കണമെന്ന് വി ഗിരി പറഞ്ഞിരുന്നു. ഇത് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ സുപ്രിംകോടതിയില്‍ സ്വീകരിച്ച നിലപാടിന് വിപരീതമാണ്. വി ഗിരിയുടെ നിലപാട് വിവാദമാകുകയും സിപിഎം കേന്ദ്രനേതൃത്വം വിഷയം ചര്‍ച്ച ചെയ്യുകയും ചെയ്തു. വി ഗിരിയുടെ നിലപാട് സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകളെ അട്ടിമറിക്കുന്നതാണെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം അവൈലബിള്‍ പിബി വിലയിരുത്തി. തെറ്റ് തിരുത്തണമെന്ന് കേന്ദ്രനേതൃത്വം സംസ്ഥാന ഘടകത്തെയും സര്‍ക്കാരിനെയും അറിയിക്കുകയും ചെയ്തു. ഇതേതുടര്‍ന്നാണ് വി ഗിരിയെ കേസില്‍ നിന്നും മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
നേരത്തെ കേസില്‍ എന്‍ഐഎ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാനം സുപ്രിംകോടതിയെ അറിയിച്ചിരുന്നു. എന്‍ഐഎ അന്വേഷിക്കത്തക്ക കുറ്റകൃത്യങ്ങളൊന്നും കേസില്‍ ഇല്ലെന്നും ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണം തൃപ്തികരമാണെന്നുമായിരുന്നു സംസ്ഥാനം സുപ്രിംകോടതിയെ അറിയിച്ചത്. സുപ്രിംകോടതി എന്‍ഐഎ അന്വേഷണത്തിന് നിര്‍ദേശിച്ചപ്പോഴും സംസ്ഥാനം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ വിപരീത നിലപാടെടുത്തത് വിവാദമായിരുന്നു.പോളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് ഗിരിക്കെതിരെ പരസ്യമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it