malappuram local

സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് യാത്രാ വിലക്ക്: വിദ്യാര്‍ഥികളെ പഠിപ്പിച്ച് സ്വകാര്യ ബസ്സുകള്‍

പൊന്നാനി: സംസ്ഥാനത്ത് അധ്യയനം തുടങ്ങി ഒരു മാസമായിട്ടും ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കു സ്വകാര്യ ബസ്സുകളില്‍ യാത്രാ വിലക്ക്. പാരലല്‍ കോളജുകളിലും അണ്‍ എയ്ഡഡ് സ്ഥാപനങ്ങളിലും പഠിക്കുന്ന വിദ്യാര്‍ഥികളാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പാസില്ലാത്തതിനാല്‍ യാത്രാവിലക്ക് നേരിടുന്നത്. വിദ്യാര്‍ഥികള്‍ക്ക് സുഗമവും സുരക്ഷിതവുമായ യാത്ര ഉറപ്പുവരുത്തുന്നതിനും യാത്രാ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ജില്ലാ ഭരണകൂടവും മോട്ടോര്‍ വാഹന വകുപ്പും ബസ്സുടമകളെ പങ്കെടുപ്പിച്ച് യോഗം ചേര്‍ന്നിരുന്നു.
സര്‍ക്കാര്‍, എയ്ഡഡ് മേഖലയിലെ ഹയര്‍ സെക്കന്‍ഡറി വരെയുള്ള വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്കു സ്ഥാപന മേധാവികള്‍ നല്‍കുന്ന പാസ് ഉപയോഗിച്ചു യാത്രാ ഇളവ് അനുവദിക്കും. പാരലല്‍ കോളജുകളില്‍ ഉള്‍പ്പെടെ പഠിക്കുന്നവര്‍ക്കു റീജ്യണല്‍ ട്രാന്‍സ്—പോര്‍ട്ട് ഓഫിസര്‍ യാത്രാ ഇളവിനു പാസ് അനുവദിക്കുമെന്നും അതുവരെ സ്ഥാപനം നല്‍കുന്ന താല്‍ക്കാലിക പാസ് പരിഗണിക്കണമെന്നുമായിരുന്നു നിര്‍ദേശം. ഇതു പരിഗണിച്ചു ജില്ലയുടെ പലഭാഗങ്ങളിലും സ്വകാര്യ ബസ്സുകള്‍ വിദ്യാര്‍ഥികള്‍ക്കു യാത്രാ ആനുകൂല്യം നല്‍കുന്നുമുണ്ട്്.
എന്നാല്‍, മോട്ടോര്‍ വാഹന വകുപ്പിന്റെയും ബസ് സംഘടനാ നേതാക്കളുടെയും ഉറപ്പ് പാലിക്കാത്ത ചിലരാണ് വിദ്യാര്‍ഥികള്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സമാന്തര മേഖലയില്‍ സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠനം നടത്തുന്ന ജില്ലയാണ് മലപ്പുറം. ബസ്സുടമകളുടെ നയം കാരണം മുഴുവന്‍ ചാര്‍ജ് നല്‍കി യാത്ര ചെയ്യേണ്ട അവസ്ഥയിലാണ് വിദ്യാര്‍ഥികള്‍.
Next Story

RELATED STORIES

Share it