Flash News

സര്‍ക്കാര്‍ കെട്ടിടത്തില്‍ ബീഫ് കഴിച്ചു;ഗോ മൂത്രം തളിച്ച് ബിജെപി 'ശുദ്ധീകരിച്ചു'

സര്‍ക്കാര്‍ കെട്ടിടത്തില്‍ ബീഫ് കഴിച്ചു;ഗോ മൂത്രം തളിച്ച് ബിജെപി ശുദ്ധീകരിച്ചു
X


ബംഗളൂരു: സര്‍ക്കാര്‍ കെട്ടിടത്തില്‍ ബീഫ് കഴിച്ചുവെന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ കെട്ടിടത്തില്‍ ഗോമൂത്രം തളിച്ച് 'ശുദ്ധീകരിച്ചു'. കര്‍ണാടക സര്‍ക്കാരിന് കീഴിലുള്ള 'മൈസൂര്‍ കലാമന്ദിര്‍' എന്ന കെട്ടിടത്തില്‍ ചര്‍വാക എന്ന സംഘടന ഭക്ഷണശീലങ്ങള്‍ സംബന്ധിച്ച് സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. ചടങ്ങില്‍ ബീഫ് കഴിച്ചുവെന്നാരോപിച്ചാണ് ബിജെപി ഇവിടെ ഗോ മൂത്രം തളിച്ചത്.
അതേസമയം, അനുവാദമില്ലാതെ സര്‍ക്കാര്‍ മന്ദിരത്തില്‍ ഭക്ഷണം വിളമ്പിയതിന് സംഘടനക്കെതിരെ ജില്ലാ കലക്ടര്‍ നോട്ടീസ് നല്‍കി. സെമിനാര്‍ നടത്താനാണ് കെട്ടിടം ആവശ്യപ്പെട്ടത്. ഭക്ഷണം വിളമ്പാന്‍ അനുവാദമില്ലായിരുന്നുവെന്ന് നോട്ടീസില്‍ പറയുന്നു.
Next Story

RELATED STORIES

Share it