kasaragod local

സര്‍ക്കാര്‍ ആശുപത്രികളെ ജനങ്ങളുടെ ബന്ധുക്കളാക്കി മാറ്റും: ആരോഗ്യമന്ത്രി

കയ്യൂര്‍: സര്‍ക്കാരാശുപത്രികളെ ജനങ്ങളുടെ ബന്ധുക്കളാക്കി മാറ്റുന്ന സമഗ്രമായ മാറ്റത്തിനാണ് ആരോഗ്യരംഗത്ത് സര്‍ക്കാറിന്റെ ലക്ഷ്യമെന് ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു.  കയ്യൂര്‍ചീമേനി ഗ്രാമപ്പഞ്ചായത്തിലെ കയ്യൂര്‍ രക്തസാക്ഷി സ്മാരക കുടുംബാരോഗ്യകേന്ദ്രം കെട്ടിടോദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ആശുപത്രികള്‍ രോഗീ സൗഹൃദമാക്കും. ഒന്നര വര്‍ഷത്തിനകം ആരോഗ്യ വകുപ്പില്‍ 4200 തസ്തികകളാണ് പുതുതായി സൃഷ്ടിച്ചതെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളുടെ ശാരീരികവും മാനസികവുമായ പരിരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ആദ്യ കേന്ദ്രമായി കുടുംബാരോഗ്യ കേന്ദ്രത്തെ മാറ്റും. കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഗ്രാമത്തിലെ എല്ലാ കുടുംബങ്ങള്‍ക്കും വേണ്ടിയുള്ള കുടുംബ ഡോക്ടര്‍ പ്രവര്‍ത്തിക്കും. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ രണ്ടു വര്‍ഷത്തിനകം ഹൃദയ ശസ്ത്രക്രിയ നടത്താന്‍ സാധിക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു. ഇതിനാവശ്യമായ കാത്ത് ലാബ് ഏര്‍പ്പെടുത്തും. എട്ട് ജില്ലാ ആശുപത്രികളിലാണ് കാത്ത് ലാബ് സ്ഥാപിക്കുന്നത്.  തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രയില്‍ ഡയാലിസിസ് സെ ന്റര്‍ സ്ഥാപിക്കും. ഇതിനായി 10 ഡയാലിസിസ് മെഷീനുകള്‍ അനുവദിക്കും. ചടങ്ങില്‍ വച്ച് ആര്‍ദ്രം പദ്ധതിയും ചീമേനി ഗവ. ആയുര്‍വേദാശുപത്രിയിലെ നിര്‍വിഷ പദ്ധതിയും മന്ത്രി ഉദ്ഘാടനം ചെയ്തു. എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പദ്ധതിയില്‍ നബാഡ് പാക്കേജില്‍ ഉള്‍പ്പെടുത്തി കയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിനു വേണ്ടി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്. ചടങ്ങിനോടനുബന്ധിച്ച് കേരള സര്‍ക്കാര്‍ ഭാരതീയ ചികില്‍സാ വകുപ്പ് ചീമേനി ഗവ. ആയുര്‍വേദാശുപത്രിയില്‍ നടപ്പിലാക്കുന്ന നിര്‍വിഷ പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമായി കയ്യൂര്‍ പി എച്ച് സി ഉയര്‍ത്തുന്നതിന്റെ പ്രഖ്യാപനവും മന്ത്രി നിര്‍വഹിച്ചു. മൊഗ്രാല്‍ സി എച്ച് സി, മുള്ളേരിയ പിഎച്ച്‌സി എന്നിവയും കുടുംബാരോഗ്യ കേന്ദ്രമായി നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇനി എണ്ണപ്പാറ, ഉദുമ, കരിന്തളം, വൊര്‍ക്കാടി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തും.  ആര്‍ദ്രം പദ്ധതി റിപ്പോര്‍ട്ട് ഡി എം ഒ അവതരിപ്പിച്ചു. എം രാജഗോപാലന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. പി കരുണാകരന്‍ എംപി മുഖ്യാതിഥിയായി. അസിഎന്‍ജിനീയര്‍ കെ രമേശന്‍, ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ എപി ദിനേശ്കുമാര്‍,  ഡോ.എവി സുരേഷ് റിപോര്‍ട്ടുകള്‍ അവതരിപ്പിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജാനകി ജില്ലാ പഞ്ചായത്ത് അംഗം ജോസ് പതാല്‍  പിസി സുബൈദ, കയ്യൂര്‍ ചീമേനി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗംഗാധര വാര്യര്‍  ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ദിലീപ് തങ്കച്ചന്‍, കെപി രജനി,  എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.രാമന്‍ സ്വാതി വാമന്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ഐഎസ്എം ആയുര്‍വേദം) ഡോ.എവി സുരേഷ്, പി പി മോഹനന്‍, കെ സുധാകരന്‍, വൈഎംസി  ചന്ദശേഖരന്‍, പി എ നായര്‍, ടി പി അബ്ദുല്‍ സലാം, പിവി രാമചന്ദ്രന്‍ നായര്‍, കയ്യൂര്‍ ചീമേനി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ ശകുന്തള, കയ്യൂര്‍ പിഎച്ച്‌സി മെഡിക്കല്‍ ഓഫിസര്‍ ഡോ. ദീപാ മാധവന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it