സര്‍ക്കാരും സിപിഎമ്മും നിലപാടു വ്യക്തമാക്കണം: എംപി

കൊല്ലം: പാരിപ്പള്ളി മെഡിക്ക ല്‍ കോളജ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും സിപിഎമ്മും നിലപാടു വ്യക്തമാക്കണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി വാര്‍ത്താ സമ്മേളനത്തി ല്‍ ആവശ്യപ്പെട്ടു.മെഡിക്കല്‍ കോളജ് വിഷയത്തില്‍ നിരന്തരം പ്രതികരിച്ചിരുന്ന മന്ത്രിയും സിപിഎമ്മും ഭരണാനുകൂല സംഘടനകളും രണ്ടു വര്‍ഷത്തെ കോളജിന്റെ പ്രവേശനാനുമതി മെഡിക്കല്‍ കൗണ്‍സില്‍ തടഞ്ഞതു സംബന്ധിച്ചു മൗനംപാലിക്കുന്നതു ദുരൂഹമാണ്. സ്വകാര്യ മാനേജ്‌മെന്റുകളുമായുള്ള രഹസ്യ അജണ്ട നടപ്പാക്കുന്ന സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും നിലപാടു വഞ്ചനാപരമാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലുണ്ടായ ഓഖി ചുഴലിക്കാറ്റു ദുരന്തത്തെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ നാളെ പാര്‍ലമെന്റില്‍ അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. സഭാ നടപടികള്‍ നിര്‍ത്തി വച്ച് പാര്‍ലമെന്റ് ചട്ടം 193 അനുസരിച്ച് ഓഖി വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണു കേരളത്തിലെ എംപിമാര്‍ നോട്ടീസ് നല്‍കുക. സുനാമിദുരന്തം ഉണ്ടായപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സുനാമി പുനരധിവാസ പാക്കേജ് പോലെ ഓഖി പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് കേരള എംപിമാര്‍ പാര്‍ലമെന്റി ല്‍ ആവശ്യപ്പെടണം. ഈ പാക്കേജ് ഉപയോഗിച്ചു തീരദേശ മേഖലയുടെ പുനരുദ്ധാരണം പ്രധാന അജണ്ടയായി കണ്ടു വിനിേയാഗിക്കുകയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it