Flash News

സര്‍ക്കാരില്‍ ഹിന്ദുത്വ മനോഭാവം ശക്തിപ്പെടുന്നത് അപകടകരം: പോപുലര്‍ ഫ്രണ്ട്‌

കോഴിക്കോട്: ആലുവ എടത്തലയില്‍ യുവാവിനെ പോലിസ് ക്രൂരമായി മര്‍ദിച്ചതുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ പ്രസ്താവന ലജ്ജാകരമാണെന്നു പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രേട്ടറിയറ്റ്.
പ്രതിഷേധിക്കുന്നവരെ തീവ്രവാദികളാക്കി ചിത്രീകരിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് കേരളത്തിനു തന്നെ അപമാനകരമാണ്. ഇടതുപക്ഷ സര്‍ക്കാര്‍ പിന്തുടരുന്ന ഹിന്ദുത്വ അനുകൂല നിലപാടുകള്‍ക്ക് ശക്തി പകരുന്നതാണ് പ്രസ്താവന. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളെ തീവ്രവാദ കേന്ദ്രങ്ങളാക്കുന്ന നിലപാട് സിപിഎം നേതാക്കളില്‍ നിന്നു മുമ്പും ഉണ്ടായിട്ടുണ്ട്.
ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് കേരളത്തില്‍ മറ്റൊരിടത്തും നേരിടേണ്ടിവന്നിട്ടില്ലാത്ത തീവ്രവാദാരോപണമാണ് മലബാറില്‍ ഗെയില്‍ വിരുദ്ധ സമരത്തിനും ദേശീയപാതാ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ടു നടന്ന പ്രക്ഷോഭത്തിനുമെതിരേ സിപിഎം ഉയര്‍ത്തിയത്. 20 വര്‍ഷം കൊണ്ട് കേരളത്തെ മുസ്‌ലിം രാഷ്ട്രമാക്കാന്‍ ശ്രമം നടക്കുന്നതായി വി എസ് അച്യുതാനന്ദന്‍ നടത്തിയ പ്രസ്താവന ഇതിനോട് ചേര്‍ത്തു വായിക്കാവുന്നതാണ്.  പറവൂരില്‍ ഇസ്‌ലാമിക പ്രബോധകര്‍ക്കുനേരെ ഹിന്ദുത്വര്‍ അഴിഞ്ഞാടിയപ്പോള്‍ കാണാത്ത എന്ത് തീവ്രവാദമാണ് തൊട്ടടുത്ത പ്രദേശമായ എടത്തലയില്‍ മുഖ്യമന്ത്രി കണ്ടതെന്നു വ്യക്തമാക്കണം.
ഇപ്പോള്‍ കൊടുങ്ങല്ലൂരില്‍ ക്രിസ്തീയ പ്രബോധകര്‍ക്കു നേരെയും സംഘപരിവാര അഴിഞ്ഞാട്ടം ഉണ്ടായിരിക്കുന്നു. ആഭ്യന്തരവകുപ്പിന്റെ വീഴ്ചകളെ ന്യായീകരിക്കുകയും പോലിസിലെ ഹിന്ദുത്വമനോഭാവമുള്ളവരെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്ന തരത്തിലുള്ള നിലപാടുകള്‍ക്കു മുഖ്യമന്ത്രി കനത്ത വില നല്‍കേണ്ടിവരുമെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it