Flash News

സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷം : വിഎസ് പങ്കെടുത്തില്ല



തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പ്രൗഢഗംഭീരമായി നടന്നെങ്കിലും പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിച്ചതും ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ വിട്ടുനിന്നതും കല്ലുകടിയായി. മുന്‍ മുഖ്യമന്ത്രിയും കാബിനറ്റ് റാങ്കിലുള്ള ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനുമായ വിഎസിനെ ഔദ്യോഗികമായി ക്ഷണിക്കാതെ എംഎല്‍എമാര്‍ക്കുള്ള പ്രവേശനപാസ് മാത്രം നല്‍കിയതിലുള്ള പ്രതിഷേധംകൊണ്ടാണ് അദ്ദേഹം പരിപാടിയില്‍ നിന്ന് വിട്ടുനിന്നതെന്നാണു സൂചന. ചടങ്ങിലേക്ക് എല്ലാ എംഎല്‍എമാര്‍ക്കും നല്‍കിയ പ്രവേശന പാസ് മാത്രമാണ് വിഎസിനും ലഭിച്ചത്. സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങളില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം വാര്‍ഷികാഘോഷം ബഹിഷ്‌കരിച്ചത്. നേരത്തേ ചടങ്ങില്‍ പങ്കെടുക്കുമെന്ന് പ്രതിപക്ഷം അറിയിച്ചിരുന്നു. ഇതനുസരിച്ച് പ്രോഗ്രാംനോട്ടീസില്‍ ആശംസാപ്രസംഗത്തിന്റെ ഒന്നാം പേരുകാരനായി പ്രതിപക്ഷനേതാവിനെയായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍, വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത പിണറായി വിജയന്‍ വിഎസ് പരിപാടിക്കെത്താത്തതിനെ കുറിച്ച് ഒന്നും പ്രതികരിച്ചില്ല.
Next Story

RELATED STORIES

Share it