സര്‍ക്കാരിനെ ഇടിച്ചുതാഴ്ത്താന്‍ ശ്രമം: കോടിയേരി

കണ്ണൂര്‍: ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ സര്‍ക്കാരിനെ ഇടിച്ചുതാഴ്ത്താന്‍ കോണ്‍ഗ്രസ്സും ബിജെപിയും ഒരുപോലെ ശ്രമിക്കുകയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നായനാര്‍ അക്കാദമി ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോഷ്യല്‍ മീഡിയ ഹര്‍ത്താലിന്റെ മറവില്‍ വര്‍ഗീയകലാപം നടത്താനുള്ള നീക്കം പോലിസിന്റെ സന്ദര്‍ഭോചിതമായ ഇടപെടലിലൂടെയാണ് ഇല്ലാതാക്കിയത്. ഇടതുപക്ഷ ഭരണകൂടം ഉള്ളതിനാലാണ് കലാപശ്രമം അടിച്ചമര്‍ത്താന്‍ കഴിഞ്ഞത്. ആര്‍എസ്എസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ മുസ്്‌ലിം വര്‍ഗീയവാദികള്‍ നടപ്പാക്കുകയായിരുന്നു. എന്നാല്‍, ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാതെ വാരാപ്പുഴയിലേതു പോലെ ഒറ്റപ്പെട്ട കസ്റ്റഡി മരണങ്ങളുടെ പേരില്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും താറടിച്ചു കാണിക്കുകയാണെന്നും കോടിയേരി പറഞ്ഞു.
Next Story

RELATED STORIES

Share it