സര്‍ക്കാരിനെതിരായ യുഡിഎഫിന്റെ കുറ്റപത്രം പുറത്തിറക്കി

തിരുവനന്തപുരം: രണ്ടു വര്‍ഷത്തെ പിണറായി സര്‍ക്കാരിന്റെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് യുഡിഎഫ് കുറ്റപത്രം പുറത്തിറക്കി. പൊലിസിനെ രാഷ്ട്രീയവല്‍ക്കരിക്കുകയും ക്രിമിനല്‍വല്‍ക്കരിക്കുകയും ചെയ്‌തെന്ന് കുറ്റപത്രത്തില്‍ ആരോപിക്കുന്നു.
കേരളത്തെ കുരുതിക്കളമാക്കി, വികസന പദ്ധതികളെല്ലാം അവതാളത്തിലാക്കി, മെട്രോമാന്‍ ശ്രീധരനെ ഓടിച്ചു. സ്വാശ്രയ പ്രവേശനത്തില്‍ മുതലാളിമാരുമായി ഒത്തുകളിച്ച് വിദ്യാര്‍ഥികളെ കണ്ണീര് കുടിപ്പിച്ചു, റേഷന്‍ വിതരണം അവതാളത്തിലാക്കി പാവപ്പെട്ടവരുടെ അന്നം മുട്ടിച്ചുവെന്നും ഇതില്‍ പറയുന്നു. യുഡിഎഫ് ഭരണകാലത്ത് ഒരൊറ്റ കസ്റ്റഡി മരണം പോലുമുണ്ടായില്ല. എന്നാല്‍, പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റ് രണ്ട് വര്‍ഷത്തിനുള്ളില്‍ എട്ട് കസ്റ്റഡി മരണങ്ങളാണ് നടന്നത്. ചോദ്യം ചെയ്യാന്‍ പൊലിസ് വിളിപ്പിച്ചാല്‍ പോലും ജനങ്ങള്‍ പേടിച്ച് ആത്മഹത്യ ചെയ്യുന്ന അവസ്ഥയാണുള്ളത്. ജനകീയ പ്രതിഷേധങ്ങളെ ക്രൂരമായി അമര്‍ച്ച ചെയ്യുന്ന ഫാഷിസ്റ്റ് രീതിയാണ് സര്‍ക്കാര്‍ തുടരുന്നതെന്നും യുഡിഎഫ് ചൂണ്ടിക്കാട്ടുന്നു.
തുഗ്ലക്ക് പരിഷ്‌ക്കാരങ്ങള്‍ കാരണം സേനയുടെ അച്ചടക്കം താറുമാറായി. പൊലിസിനെ സിപിഎം നേതാക്കളുടെ പാദസേവകരാക്കി മാറ്റിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.
Next Story

RELATED STORIES

Share it