സര്‍ക്കാരിനു വീഴ്ച പറ്റിയാല്‍ തിരുത്തണം
BY fousiya sidheek14 May 2017 4:19 AM GMT
fousiya sidheek14 May 2017 4:19 AM GMT
കോട്ടയം: സര്‍ക്കാരിന്റെ ഭാഗത്തു വീഴ്ചയുണ്ടായാല്‍ തിരുത്താനുള്ള ഇച്ഛാശക്തി കാണിക്കണമെന്ന് കെ പി രാജേന്ദ്രന്. സമൂഹത്തില്‍നിന്ന് ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങള്‍ കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. രണ്ടാം വാര്‍ഷികത്തിലേക്ക് കടക്കുമ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ചെറുതായി കാണിക്കാന്‍ പരിശ്രമങ്ങള്‍ ഉണ്ടാവുമെന്നും അതിനാല്‍ ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധയുണ്ടാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള ഗസറ്റഡ് ഓഫിസേഴ്സ് ഫെഡറേഷന് 21ാം സംസ്ഥാന സമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ഇപ്പോള്‍ മൂന്നാര്‍ കൈയേറ്റമാണ് വ്യാപകമായി ചര്‍ച്ച ചെയ്യുന്നത്. ആരും കടന്നുചെല്ലാന്‍ തയ്യാറാവാത്ത പാപ്പാത്തിച്ചോല പോലുള്ള സ്ഥലങ്ങളില്‍ കടന്നുചെല്ലാനും കള്ളക്കുരിശും കള്ളനാണയങ്ങളും തിരിച്ചറിയാനും കഴിഞ്ഞത് ഉദ്യോഗസ്ഥര്‍ക്കാണ്. ഈ നടപടികള്‍ക്ക് നേതൃത്വം നല്കിയ സബ് കലക്ടര്‍ ശ്രീറാമിനു ജനങ്ങള്‍ക്കിടയില്‍ വലിയ അംഗീകാരമാണ് ലഭിച്ചിരിക്കുന്നതെന്നും കെ പി രാജേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
Next Story
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT