kozhikode local

സരോവരം കനാല്‍ പാലം ജീര്‍ണാവസ്ഥയില്‍

കോഴിക്കോട്: മലബാറിലെ തന്നെ മികച്ച ജൈവോദ്യാനമായ നഗരത്തിലെ സരോവരം പാര്‍ക്കിലേക്ക് കനോലി കനാലിന് കുറുകെയുള്ള പാലം ഏറെ അപകടത്തിലായി. സിമന്റില്‍ പണിത പാലത്തിന്റെ അടിവശം സിമന്റ് പൂര്‍ണമായും അടര്‍ന്നുപോയി. വാള്‍വിന് ഉപയോഗിച്ച ഇരുമ്പ് കമ്പികള്‍ ദ്രവിച്ച് പുറത്തേക്ക് എഴുന്നുനില്‍ക്കുന്ന അവസ്ഥയിലാണ്.
ദിവസേന പാര്‍ക്കിലേക്കും അതിനകത്തെ കുട്ടികളുടെ പാര്‍ക്കിലേക്കും നൂറുകണക്കിനാളുകളാണ് എത്തുന്നത്. ഇവരുടെ ജീവനുകള്‍ അപകടപ്പെടുത്തുംവിധം പൊളിഞ്ഞു കിടക്കുകയാണ്.പുറമെ സഞ്ചാരികള്‍ കടന്നുപോകുന്ന ഭാഗം ടൈല്‍സ് പാകി മനോഹരമാക്കിയിട്ടുണ്ട്. പാലത്തെ താങ്ങിനില്‍ക്കുന്ന കാലുകള്‍ക്കും ബലക്ഷയം സംഭവിച്ചു കഴിഞ്ഞിട്ടുണ്ട്.
ഒരേസമയം കൂടുതല്‍ പേര്‍ പാലത്തിന് മുകളില്‍ സഞ്ചരിക്കുന്ന പക്ഷം പാലം പൊളിയുന്ന അവസ്ഥയാണ്. കോടികള്‍ മുടക്കിയ പാര്‍ക്കിലേക്കുള്ള പാലം എത്രയും വേഗം സംരക്ഷിക്കപ്പടേണ്ടതുണ്ട്.
Next Story

RELATED STORIES

Share it