Cricket

സമ്മര്‍ദ സമയത്ത് ശ്രീശാന്തിന്റെ ഉപദേശം കരുത്തായി: ബേസില്‍ തമ്പി

സമ്മര്‍ദ സമയത്ത് ശ്രീശാന്തിന്റെ ഉപദേശം കരുത്തായി: ബേസില്‍ തമ്പി
X


ന്യൂഡല്‍ഹി: സമ്മര്‍ദഘട്ടത്തില്‍  മുന്‍ ഇന്ത്യന്‍ താരവും മലയാളിയുമായ  എസ് ശ്രീശാന്തിന്റെ ഉപദേശങ്ങള്‍ പ്രചോദനമായെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം ബേസില്‍ തമ്പി. സംശയങ്ങള്‍ ഉയര്‍ന്നു വന്നാല്‍ താന്‍ ശ്രീശാന്തിന് സന്ദേശങ്ങള്‍ അയക്കുകയും ശ്രീ തനിക്ക് മറുപടി നല്‍കുകയും ചെയ്തിരുന്നു. ചില അശുഭ നിമിഷങ്ങളെ ഞാന്‍ എങ്ങനെയാണ് നേരിടേണ്ടതെന്നും അദ്ദേഹം എനിക്ക് ഉപദേശം നല്‍കും - ബേസില്‍ തമ്പി പറഞ്ഞു. ഒരു കാലത്ത് ഇന്ത്യയുടെ ബൗളിങ് കുന്തമുനയായിരുന്ന ശ്രീശാന്ത് ഐപിഎല്‍ വാതുവയ്പ് കേസില്‍ അകപ്പെട്ടതോടെ പിന്നീട് ടീമില്‍ നിന്ന് പുറത്ത് പോകേണ്ടി വന്നു. എന്നാല്‍ ബേസില്‍ തമ്പി അന്താരാഷ്ട നിലവാരത്തിലേക്ക് ഉയര്‍ന്നു വന്നത് ഐപിഎല്ലിലൂടെയാണ്. നിലവില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് താരമാണ് 24കാരനായ ബേസില്‍ തമ്പി. 2017ലെ ഐപിഎല്ലില്‍ മികച്ച യുവപ്രതിഭയ്ക്കുള്ള(എമെര്‍ജിങ് പ്ലെയര്‍) അവാര്‍ഡ് കരസ്ഥമാക്കിയ ബേസില്‍ ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 മല്‍സരത്തിലെ ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചിരുന്നു. ഐപിഎല്‍ 2018ന് മുന്നോടിയായുള്ള എംആര്‍എഫ് പേസ് ഫൗണ്ടേഷന്റെ ക്യാംപില്‍ ക്രിക്കറ്റ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്തില്‍ നിന്ന് ലഭിച്ച ഒട്ടനവധി ഉപദേശങ്ങളും തനിക്ക് ലഭിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു.
Next Story

RELATED STORIES

Share it