സമ്മതപത്രം വാങ്ങിയത് തെറ്റിദ്ധരിപ്പിച്ചിട്ടെന്ന് വയല്‍ക്കിളികള്‍

തളിപ്പറമ്പ്: കീഴാറ്റൂരിലെ ഭൂവുടമകളെ തെറ്റിദ്ധരിപ്പിച്ചാണ് ജെയിംസ് മാത്യു എംഎല്‍എ സമ്മതപത്രം വാങ്ങിയതെന്ന് വയല്‍ ക്കിളി സമരനേതാവ് സുരേഷ് കീഴാറ്റൂര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഭൂമിയേറ്റെടുക്കലിനെതിരേ പരാതി നല്‍കിയവരില്‍ മൂന്നുപേര്‍ മാത്രമാണ് സമ്മതപത്രത്തില്‍ ഒപ്പിട്ട തെന്ന് അദ്ദേഹം പറഞ്ഞു.
ദേശീയപാത വികസിപ്പിക്കാന്‍ നിലവിലുള്ള ഹൈവേയിലൂടെ തന്നെ സൗകര്യമുണ്ടായിരിക്കെ കീഴാറ്റൂര്‍ വയലിലൂടെ തന്നെ ബൈപാസ് കൊണ്ടുപോവണമെന്നത് ചിലരുടെ ക ച്ചവടതാല്‍പര്യമാണ്. വയല്‍ സംരക്ഷണത്തിന് ദേശദ്രോഹശക്തികള്‍ ഒഴികെയുള്ള ആരുടെ സഹായവും സ്വീകരിക്കും. സമരസമിതിയുമായി പലരും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
ദേശീയപാത അതോറിറ്റി കേന്ദ്രസര്‍ക്കാരിന്റെ കീഴിലാണെന്നതിനാല്‍ ബിജെപിക്ക് ഇതില്‍ നിര്‍ണായക റോളുണ്ട്. അതിനാല്‍ അവരുടെ സഹായവും സ്വീകരിക്കും. അവശേഷിക്കുന്ന വയലുകള്‍ സംരക്ഷിക്കണം. ഒരുഘട്ടത്തില്‍ മന്ത്രി തന്നെ ആദ്യം നിശ്ചയിച്ച വഴിയിലൂടെ നോട്ടിഫിക്കേഷ ന്‍ പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരേ കീഴാറ്റൂരിലെ 45 കൃഷിക്കാരടക്കം നിരവധിപേര്‍ പരാതി നല്‍കി. ഇതു പരിശോധിക്കാതെ പകരം സമ്മതപത്രം സ്വീകരിക്കുന്ന നാടകം നടത്തുകയാണ്. നെല്‍വയലും തണ്ണീര്‍ത്തടവും സംരക്ഷിക്കാനുള്ള സമരത്തെ അപഹസിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് നാടകമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
വാര്‍ത്താസമ്മേളനത്തില്‍ സി മനോഹരന്‍, കരുണാകരന്‍, തമ്പ്രാടത്ത് ജാനകി പങ്കെടുത്തു.
Next Story

RELATED STORIES

Share it