thrissur local

സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം - നിയമ നടപടികള്‍ സ്വീകരിക്കും : ആശുപത്രി അധികൃതര്‍



ചാവക്കാട്: ഹയാത്ത് ആശുപത്രിക്കും കാര്‍ഡിയോളജി വിഭാഗം മേധാവിയും ആശുപത്രി എംഡിയുമായ ഡോ. ഷൗജാദ് മുഹമ്മദിനെതിരേയും സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരേ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അഞ്ചു മാസം മുമ്പ് പ്രവര്‍ത്തനമാരംഭിച്ച ആശുപത്രിയില്‍ ഒരിക്കല്‍ പോലും ചികില്‍സ തേടാത്ത സ്ത്രീയുടെ ശബ്ദ സന്ദേശമാണ് വാട്‌സ്ആപ്പിലൂടേയും മറ്റു സാമൂഹ മാധ്യമങ്ങളിലൂടേയും പ്രചരിക്കുന്നത്. ആശുപത്രിയില്‍ ആവശ്യമില്ലാതെ  ഐസിയുവില്‍ പ്രവേശിപ്പിച്ചുവെന്നാരോപിച്ചും ഡോക്ടര്‍ക്കെതിരേ വ്യക്തിപരമായ മോശം പരാമര്‍ശവും നടത്തിയാണ് സ്ത്രീയുടെ ശബ്ദരേഖ പുറത്തുവിട്ടിട്ടുള്ളത്. എന്നാല്‍, ഇങ്ങനെയൊരു സ്ത്രീ ഇവിടെ ചികില്‍സ തേടിയിട്ടില്ലെന്നും പരാതിയുള്ളവര്‍ സ്വയം രംഗത്തു വരണമെന്നും ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടു. അജ്ഞാത സന്ദേശം നല്‍കിയ സ്ത്രീയെ കണ്ടെത്തുന്നതിന് പോലിസിലും സൈബര്‍ സെല്ലിലും പരാതി നല്‍കിയിട്ടുണ്ട്. ആശുപത്രിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢശ്രമം നടക്കുന്നതായും അധികൃതര്‍ പറഞ്ഞു. സ്ത്രീയുടെ ശബ്ദരേഖ പുറത്തുവന്ന ശേഷം ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന മുഹമ്മദ് കോയ എന്നയാളും ഇത്തരത്തില്‍ വ്യാജ സന്ദേശം നല്‍കിയിരുന്നതായും ഇയാള്‍ക്കെതിരേയും നിയമനടപടി സ്വീകരിക്കുമെന്ന് ആശുപത്രി എംഡി ഡോ. ഷൗജാദ്, ജനറല്‍ മാനേജര്‍ മുഹമ്മദ് ഷാക്കിര്‍, ഒപ്പറേഷന്‍ മാനേജര്‍ വി മകുന്ദന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it