സമുദ്രശാസ്ത്രജ്ഞന്‍ പ്രഫ. എന്‍ ആര്‍ മേനോന്‍ അന്തരിച്ചു

കൊച്ചി: കൊച്ചി സര്‍വകലാശാല സ്‌കൂള്‍ ഓഫ് മറൈന്‍ സയന്‍സ് മുന്‍ ഡയറക്ടറും പ്രമുഖ സമുദ്രശാസ്ത്രജ്ഞനും അധ്യാപകനുമായിരുന്ന പ്രഫ. എന്‍ ആര്‍ മേനോന്‍ (76) അന്തരിച്ചു.
ഫിഷറീസ്, സമുദ്രപഠന മേഖലകളില്‍ അധ്യാപനത്തോടൊപ്പം നിരവധി ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ മഹാസമുദത്തെക്കുറിച്ചുള്ള രാജ്യാന്തര പര്യവേക്ഷണത്തില്‍ അംഗമായിരുന്നു. കുസാറ്റി ല്‍ രജിസ്ട്രാര്‍, പ്രോവൈസ് ചാന്‍സലര്‍ എന്നീ ചുമലതക ള്‍ വഹിച്ചിട്ടുണ്ട്. നിലവില്‍, നാന്‍സന്‍ എന്‍വയണ്‍മെന്റല്‍ റിസര്‍ച്ച്  ഇന്ത്യയുടെ ചെയര്‍മാന്‍, കുഫോസ് ഡീന്‍, കുഫോസ് ഗവേണിങ് കൗണ്‍സില്‍, സെനറ്റ് അംഗം, കുസാറ്റില്‍ എമിററ്റസ് പ്രഫസര്‍, കേരള തീരദേശ പരിപാലന അതോറിറ്റിയുടെ സബ്ജക്റ്റ് എക്‌സ്പര്‍ട്ട്, സിഎംഎഫ്ആര്‍ഐ ഗവേഷണ ഉപദേശക സമിതി ചെയര്‍മാന്‍ എന്നീ പദവികള്‍ വഹിച്ചുവരികയായിരുന്നു.
സംസ്‌കാരം നാളെ രാവിലെ 11ന് രവിപുരത്ത്. ഭാര്യ ഇന്ദിര മേനോന്‍. മക്കള്‍: ഡോ. അനുരാധ മേനോന്‍ (യുകെ), ഡോ. അരവിന്ദ് മേനോന്‍ (യുഎസ്). മരുമക്കള്‍: ഡോ. പര്‍വേശ് മദാനി, ഡോ. ബ്രാഡി.
Next Story

RELATED STORIES

Share it