World

സമാധാന ശ്രമങ്ങള്‍ക്ക് തടസ്സമാവും: അന്തോണിയോ ഗുത്തേറഷ്്്

വാഷിങ്ടണ്‍: ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച യുഎസ് പ്രസിഡന്റ്് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനം ഫലസ്്തീന്‍- ഇസ്രായേല്‍ സമാധാന ശ്രമങ്ങള്‍ക്ക് തടസ്സമാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്തോണിയോ ഗുത്തേറഷ്്്. യുഎന്നിലെ യുഎസ് അംബാസഡര്‍ നിക്കി ഹാലി ട്രംപിന്റെ പ്രസ്താവനയെ അനൂകൂലിച്ചു രംഗത്തുവന്ന പശ്ചാത്തലത്തിലാണ് ഗുത്തേറഷിന്റെ പ്രസ്താവന. ട്രംപിന്റെ പ്രസ്താവന മേഖലയിലെ സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയാവും. ഫലസ്തീന്‍ നേതാക്കള്‍ക്കും അറബ് നേതാക്കള്‍ക്കും എതിരായ നടപടികളും സമാധാന ശ്രമങ്ങളെ ബാധിക്കും. ട്രംപിന്റെ പ്രസ്താവന മേഖലയിലെ പ്രക്ഷോഭങ്ങളെ ശക്തിപ്പെടുത്താന്‍ മാത്രമേ സഹായിക്കൂ എന്നും സെക്രട്ടറി ജനറല്‍ പറഞ്ഞു. ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിക്കാന്‍ ധൈര്യം കാണിച്ച ആദ്യത്തെ യുഎസ് പ്രസിഡന്റാണ് ട്രംപെന്നായിരുന്നു ഹാലിയുടെ പ്രസ്താവന. ലോകത്തിന്റെ നാനാഭാഗത്തുമുള്ള അമേരിക്കക്കാരുടെ പിന്തുണ ട്രംപിനുണ്ടാവുമെന്നും നടപടി സമാധാന ശ്രമങ്ങള്‍ക്ക് ആക്കംകൂട്ടുമെന്നും ഹാലി പറഞ്ഞിരുന്നു.ഫലസ്തീനെതിരായ പ്രസ്താവന സമാധാന ശ്രമങ്ങള്‍ക്ക് മുതല്‍ക്കൂട്ടാവുമെന്നതിലെ  വൈരുധ്യം ചൂണ്ടിക്കാണിച്ച റിപോര്‍ട്ടറോട്, ഉടമ്പടികള്‍ ലഘൂകരിക്കാന്‍ ട്രംപിന്റെ പ്രസ്താവന കൊണ്ടാവുമെന്നായിരുന്നു ഹാലിയുടെ മറുപടി.   സമാധാന ശ്രമങ്ങള്‍ ശക്തിപ്പെടുത്താനായി ഡോണള്‍ഡ് ട്രംപിന്റെ മരുമകന്‍ നടത്തുന്ന ശ്രമങ്ങളെ ഗുത്തേറഷ് പ്രശംസിച്ചു. ട്രംപിന്റെ മരുമകനും ഉപദേഷ്ടാവും ഇസ്രായേലികളും ഫലസ്തീനികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് പരാമര്‍ശിച്ചായിരുന്നു ഗുത്തേറഷിന്റെ പ്രശംസ. ഇത്തരം ശ്രമങ്ങളിലൂടെ പ്രശ്‌നങ്ങള്‍ തീര്‍ക്കാനാവുമെന്നു തന്നെയാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. യമനിലെ പ്രശ്‌നങ്ങളില്‍ സമാധാനപരമായി ഇടപെടാന്‍ സൗദി അറേബ്യയോട് യുഎസ് സമ്മര്‍ദം ചെലുത്തണമെന്നും ഗുത്തേറഷ് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it