Flash News

സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടി



'ഐകാന്‍' ഓസ്‌ലോ/ജനീവ: ഈ വര്‍ഷത്തെ സമാധാന നൊബേ ല്‍ അണ്വായുധ നിര്‍വ്യാപനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയായ ഇന്റ ര്‍നാഷനല്‍ കാംപയിന്‍ ടു അബോളിഷ് ന്യൂക്ലിയര്‍ വെപ്പണ്‍സിന് (ഐസിഎഎന്‍). 318 നാമനിര്‍ദേശങ്ങളില്‍ നിന്നാണ് ഐസിഎഎന്നിനെ നോര്‍വീജിയന്‍ പാര്‍ലമെന്റ് നിയമിച്ച കമ്മീഷന്‍ തിരഞ്ഞെടുത്തത്. വിവിധ സര്‍ക്കാരിതര സംഘടനകളുടെ കൂട്ടായ്മയായ 'ഐകാന്‍' നൂറിലധികം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആണവ നിരായുധീകരണ ഉടമ്പടി പ്രാബല്യത്തില്‍ വരുത്തുന്നതിലും അണ്വായുധ നിര്‍വ്യാപന ചിന്തയിലേക്ക് ലോകത്തെ ഉണര്‍ത്തുന്നതിലും നിര്‍ണായക പങ്ക് വഹിച്ച സംഘടന 2007ലാണ് നിലവില്‍ വന്നത്. ജനീവയാണ് ആസ്ഥാനം. 'എത്രയോ കാലം മുമ്പേ ശീതയുദ്ധം അവസാനിച്ചതാണ്. ഇനിയും ഇത്തരം അണ്വായുധങ്ങള്‍ അംഗീകരിക്കാനാവില്ല'. നൊബേല്‍ വാ ര്‍ത്ത അറിഞ്ഞശേഷം 'ഐകാന്‍' എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബിയാട്രിസ് ഫിന്‍ പറഞ്ഞു.അണ്വായുധം ഉപയോഗിക്കപ്പെട്ടേക്കാം എന്ന ഭീതിയിലാണ് ഈ ലോകം ജീവിക്കുന്നത്. ചില രാജ്യങ്ങള്‍ അവരുടെ ആണവശക്തി അനുദിനം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ചില രാജ്യങ്ങ ള്‍ അണ്വായുധങ്ങള്‍ കരസ്ഥമാക്കാന്‍ ശ്രമിക്കുന്നതാണ് അതിലും ഭീകരമെന്ന് നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി പറഞ്ഞു.
Next Story

RELATED STORIES

Share it