സമസ്ത പൊതുപരീക്ഷ: വിജയം 93.63 ശതമാനം, 1245 പേര്‍ക്ക് ടോപ് പ്ലസ്

കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് 2018 ഏപ്രില്‍ 28, 29 തിയ്യതികളില്‍ നടത്തിയ പൊതുപരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളില്‍ രജിസ്റ്റര്‍ ചെയ്ത 2,36,627 വിദ്യാര്‍ഥികളില്‍ 2,31,288പേര്‍ പരീക്ഷയ്ക്കിരുന്നതില്‍ 2,16,557 പേര്‍ വിജയിച്ചു (93.63 ശതമാനം). ആകെ ജയിച്ച 2,16,557 പേരില്‍ 1,245 പേര്‍ ടോപ് പ്ലസും, 25,795 പേര്‍ ഡിസ്റ്റിങ്ഷനും കരസ്ഥമാക്കി. കേരളം, കര്‍ണാടക, പോണ്ടിച്ചേരി, തമിഴ്‌നാട്, അന്തമാന്‍, ലക്ഷദ്വീപ്, യുഎഇ, ഖത്തര്‍, സൗദി അറേബ്യ, ബഹ്‌റയിന്‍, ഒമാന്‍, മലേസ്യ എന്നിവിടങ്ങളിലായി 6909 സെന്ററുകളിലാണ് പരീക്ഷ നടന്നത്.
ഈ വര്‍ഷം മുതല്‍ റാങ്കിന് പകരം എല്ലാ വിഷയങ്ങള്‍ക്കും 97 ശതമാനവും അതിനു മുകളിലും മാര്‍ക്ക് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് ടോപ് പ്ലസ് പദവിയാണ് ലഭിക്കുക. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയ മലപ്പുറം ജില്ലയില്‍ 85,994 പേര്‍ വിജയം നേടി. ഇന്ത്യയിലെ ഇതര ഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയ കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയില്‍ 7,259 പേര്‍ വിജയിച്ചു. വിദേശ രാഷ്ട്രങ്ങളില്‍ നിന്നും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷയ്ക്കിരുത്തിയ യുഎഇയില്‍ 749 പേരും വിജയിച്ചു. സ്‌കൂള്‍ വര്‍ഷ സിലബസ് പ്രകാരം നടത്തിയ മദ്—റസകളിലെ പൊതുപരീക്ഷാ ഫലം നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ടവര്‍ക്ക് അതത് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ ജൂലൈ ഒന്നിന് രാവിലെ 10 മുതല്‍ നടക്കുന്ന സേ പരീക്ഷയ്ക്കിരിക്കാവുന്നതാണ്. സേ പരീക്ഷയ്ക്കും, പുനര്‍മൂല്യനിര്‍ണയത്തിനും 140 രൂപ ഫീസടച്ചു നിശ്ചിത ഫോറത്തില്‍ അപേക്ഷിക്കാനുള്ള അവസാന തിയ്യതി ജൂണ്‍ 12 ആണ്. പരീക്ഷാ ഫലവും മാര്‍ക്ക് ലിസ്റ്റും പുനപ്പരിശോധനയുടെയും സേ പരീക്ഷയുടെയും അപേക്ഷാ ഫോറങ്ങളും ംംം.ൃലൗെഹ.േമൊമേെവമ.ശിളീ, ംംം.മൊമേെവമ.ശിളീ എന്നീ വെബ്—സൈറ്റുകളില്‍ ലഭിക്കും.
Next Story

RELATED STORIES

Share it