kannur local

സമരഗാനം പകര്‍ന്ന് സല്‍സബീലിലെ കുട്ടികള്‍

തളിപ്പറമ്പ്: കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നടന്ന റാലിക്കും പൊതുസമ്മേളനത്തിനും ആവേശം പകര്‍ന്ന് തൃശൂര്‍ കുന്നംകുളം കിരാലൂര്‍ സല്‍സബീല്‍ ഗ്രീന്‍ സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍. കവിയും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന അംശി നാരായണ പിള്ള രചിച്ച വരിക വരിക സഹചരേ, സഹനസമര സമയമായി, കരളുറച്ചു കൈകള്‍ കോര്‍ത്ത് കാല്‍നടക്കു പോകനാം.... എന്നു തുടങ്ങുന്ന വിപ്ലവഗാനമാണ് ഇവര്‍ ആലപിച്ചത്. ഇത് പ്രകടനത്തിലുടനീളം മുഴങ്ങിക്കേട്ടു. 30 വിദ്യാര്‍ഥിനികളാണ് പ്രിന്‍സിപ്പല്‍ സൈനബയോടൊപ്പം ഇന്നലെ സ്‌കൂള്‍ വാഹനത്തില്‍ തളിപ്പറമ്പിലെത്തിയത്. ടൗണ്‍ സ്‌ക്വയറില്‍ ആവേശം പകരുന്ന ഗാനം ആലപിച്ച് ജനശ്രദ്ധ പിടിച്ചുപറ്റി. സമരപ്പന്തലിലും തങ്ങള്‍ ഉള്‍പ്പെടുന്ന ഭാവി തലമുറയെക്കുറിച്ച് ഇവര്‍ ആശങ്ക പ്രകടിപ്പിച്ചു.
Next Story

RELATED STORIES

Share it