palakkad local

സമരം തുടരുന്നു; ദേശീയപാത നിര്‍മാണം അനിശ്ചിതത്വത്തില്‍

വടക്കഞ്ചേരി: ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് തൊഴിലാളികള്‍ പ്രഖ്യാപിച്ച രണ്ടാം ദിവസവും തുടര്‍ന്നു. ഇതേ തുടര്‍ന്ന് വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതാ നിര്‍മാണം അനിശ്ചിതത്വത്തിലായി. കഴിഞ്ഞ ദിവസമാണ് ദേശീയപാതാ നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്ന മുന്നൂറോളം തൊഴിലാളികള്‍ സമര രംഗത്തിറങ്ങിയത്. ആഗസ്ത്, സപ്തംബര്‍, ഒക്‌ടോബര്‍, നവംബര്‍ മാസത്തെ ശമ്പളം നല്‍കണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളികള്‍ പണിമുടക്ക് ആരംഭിച്ചത്. കരാര്‍ കമ്പനി അധികൃതര്‍ സമരം നടത്തിയ തൊഴിലാളികളുമായി പ്രശ്‌നപരിഹാര ചര്‍ച്ച നടത്തിയെങ്കിലും വഴങ്ങാന്‍ തയ്യാറായില്ല. ബുധനാഴ്ച വൈകീട്ട് ഒരു മാസത്തെ ശമ്പളം നല്‍കിയെങ്കിലും ഒക്ടോബര്‍ മാസം വരെയുള്ള ശമ്പളമെങ്കിലും നല്‍കിയാല്‍ മാത്രമേ പണിക്കിറങ്ങുകയുള്ളൂ എന്നാണ് തൊഴിലാളികളുടെ നിലപാട്. ദേശീയപാതാ നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ക്ക് ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ലേബര്‍ കമ്മീഷന്‍ ഇടപെടുകയും ഡിസം.12നുള്ളില്‍ തുക കൊടുക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. ഈ തീരുമാനവും ലംഘിക്കപ്പെട്ടതോടെയാണ് തൊഴിലാളികള്‍ ശക്തമായ സമരവുമായി രംഗത്തെത്തിയിരിക്കുന്നത്.
Next Story

RELATED STORIES

Share it