palakkad local

സമഗ്ര മാലിന്യ സംസ്‌കരണ പദ്ധതിയുമായി പരുതൂര്‍ പഞ്ചായത്ത്

ആനക്കര: സമഗ്ര മാലിന്യസംസ്‌കരണ പദ്ധതിയുമായി പരുതൂര്‍ പഞ്ചായത്ത്. പ്ലാസ്റ്റിക് രഹിത മാലിന്യമുക്ത പഞ്ചായത്താക്കി മാറ്റുന്നതിനായി വീടുകളിലും പൊതുസ്ഥലങ്ങളിലും കച്ചവടസ്ഥാപനങ്ങളിലുമുള്ള പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള ഖരമാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിക്കാനാണ് പദ്ധതി. ഇതിനായി മാലിന്യം നീക്കാനുള്ള വാഹനങ്ങള്‍ക്ക് ടെന്‍ഡര്‍ നല്‍കിക്കഴിഞ്ഞു. വ്യാപകമായ പ്രചരണമാണ് ശുചിത്വ പഞ്ചായത്തായി മാറാന്‍ വേണ്ടി നടത്തുക. വ്യക്തിഗത ബോധവല്‍കരണവും ഉണ്ടാവും.
ശേഖരിക്കുന്ന മാലിന്യം പഞ്ചായത്തിലെ പ്രധാന കേന്ദ്രത്തില്‍ ചെറിയ വാഹനം വഴി എത്തിക്കും. അവിടെ നിന്ന് വലിയ വാഹനങ്ങളില്‍ സംസ്‌കരണ ശാലകളിലേക്ക് കൊണ്ടുപോവും. പ്ലാസ്റ്റിക് ഉപയോഗം കുറക്കുന്നതിന് കടകളില്‍ തുണി സഞ്ചികളുടെ ഉപയോഗം വ്യാപകമാക്കും. കൂടാതെ സ്‌കൂളുകളിലും പൊതുസ്ഥാപനങ്ങളിലും 'ഗ്രീന്‍ പട്രോള്‍' വ്യാപകമാക്കും. കുടു്ര്രംബശീ സംരംഭങ്ങള്‍, സന്നദ്ധസംഘടനകള്‍, ഗ്രാമീണവായനശാലകള്‍, ക്ലബുകള്‍ എന്നിവയുടെ സഹകരണം എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഉറപ്പാക്കും.
മാലിന്യം ഉറവിടങ്ങളില്‍ തന്നെ സംസ്‌കരിക്കാനായി സ്‌കൂളുകളിലും, സ്ഥാപനങ്ങളിലും മാലിന്യസംസ്‌കരണ പ്ലാന്റുകള്‍ ഗ്രാമപ്പഞ്ചായത്ത് സ്ഥാപിക്കും. വീടുകളില്‍ സബ്‌സിഡി നിരക്കില്‍ പ്ലാന്റുകള്‍ തുടങ്ങും. തിരഞ്ഞെടുത്ത ഒരു ദിവസം പഞ്ചായത്തിലെ പ്രധാന കവലകളില്‍ പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ കൊണ്ടുനടക്കുന്നവരില്‍ നിന്നും അതുവാങ്ങി പകരം തുണിസഞ്ചികള്‍ നല്‍കും. പ്ലാസ്റ്റിക് കവര്‍ വാങ്ങുമ്പോള്‍ ശുചിത്വ പഞ്ചായത്തിന്റെ ലഘുലേഖ അവര്‍ക്ക് നല്‍കുകയും ചെയ്യും. പ്ലാസ്റ്റിക് വിമുക്ത പഞ്ചായത്ത് എന്ന നേട്ടം തുടര്‍ച്ചയായി കൊണ്ടുപോകുന്നതിന് ഹരിത കര്‍മ സേനയെ ഉപയോഗപ്പെടുത്താനും പദ്ധതിയുണ്ട്.
ഐഎസ്ഒ അംഗീകാരം നേടിയ പരുതൂരിന് പുതിയ നേട്ടമാകും ശുചിത്വപദ്ധതി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി ശാന്തകുമാരിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
വാര്‍ഷികം
ആഘോഷിച്ചു
ആനക്കര: കൂറ്റനാട് ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റിന്റെയും നീതി മെഡിക്കല്‍ സ്‌റ്റോറിറേയും ഏഴാം വാര്‍ഷികം ആഘോഷിച്ചു. കണ്‍സുമര്‍ ഫെഡ് പാലക്കാട് റീജ്യനല്‍ മാനേജര്‍ വിശുഭ ഉദ്ഘാടനം ചെയ്തു. കെ വിമണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. മാര്‍ക്കറ്റിങ് മാനേജര്‍ ജനാര്‍ദ്ദനന്‍, വെയര്‍ ഹൗസ് മാനേജര്‍ സിന്ധു, മണികണ്ഠന്‍ ഒറ്റപ്പാലം,  വിദ്യ, പി പ്രിയ, വി എന്‍ വിദ്യ സംസാരിച്ചു.  കെ പരമേശ്വരന്‍ (ചെയര്‍മാന്‍), ടി സേതുമാധവന്‍ (കണ്‍വീനര്‍).
Next Story

RELATED STORIES

Share it