Cricket

സഞ്ജു ബ്ലാസ്റ്റില്‍ കേരളത്തിന് മിന്നും ജയം

സഞ്ജു ബ്ലാസ്റ്റില്‍ കേരളത്തിന് മിന്നും ജയം
X


വിശാഖപട്ടണം: സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളം വിജയം വഴിയില്‍. സഞ്ജു സാംസണിന്റെ (65) അപരാജിത അര്‍ധ സെഞ്ച്വറിക്കരുത്തില്‍ ഗോവയെ ഒമ്പത് വിക്കറ്റിനാണ് കേരളം തകര്‍ത്തുവിട്ടത്. ആദ്യം ബാറ്റ് ചെയ്ത ഗോവ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സ് അടിച്ചെടുത്തപ്പോള്‍ 15.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി 140 റണ്‍സ് നേടി കേരളം വിജയം സ്വന്തമാക്കുകയായിരുന്നു. കേരളത്തിന് വേണ്ടി വിഷ്ണു വിനോദ് (34), അരുണ്‍ കാര്‍ത്തിക് (37) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗോവന്‍ നിരയില്‍ കീനാന്‍ വാസ് (36) ടോപ് സ്‌കോററായി. ധര്‍ശന്‍ മിശാല്‍ (24), സഗുന്‍ കമത് (24) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. കേരളത്തിന് വേണ്ടി അരങ്ങേറ്റക്കാരന്‍ കെ എം ആസിഫും അഭിഷേക് മോഹനനും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ ബേസില്‍ തമ്പിയും ഫാബിദ് അഹമ്മദും ഓരോ വിക്കറ്റും അക്കൗണ്ടിലാക്കി.
താരതമ്യേന ദുര്‍ബലമായ സ്‌കോറിലേക്ക് ബാറ്റ് വീശിയ കേരളത്തിന് വിഷ്ണു വിനോദ് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. 19 പന്തില്‍ 34 റണ്‍സെടുത്ത വിനോദിന്റെ ഇന്നിങ്‌സിന് അകമ്പടിയായി നാലു പടുകൂറ്റന്‍ സിക്‌സറുകളും ഉണ്ടായിരുന്നു.  ശ്രദ്ധയോടെ കളിച്ച സഞ്ജു നാല് വീതം ബൗണ്ടറിയും സിക്‌സറും പറത്തിയാണ് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
Next Story

RELATED STORIES

Share it