Flash News

സജീഷേട്ടാ,നിങ്ങളെ കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല: മക്കളെ നോക്കണേ-നൊമ്പരമായി നഴ്‌സ് ലിനിയുടെ വാക്കുകള്‍

സജീഷേട്ടാ,നിങ്ങളെ കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല: മക്കളെ നോക്കണേ-നൊമ്പരമായി നഴ്‌സ് ലിനിയുടെ വാക്കുകള്‍
X
കോഴിക്കോട്: സജീഷേട്ടാ ഐ ആം ഓള്‍മോസ്റ്റ് ഓണ്‍ ദി വേ. നിങ്ങളെ കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല. സോറി. നമ്മുടെ മക്കളെ നന്നായി നോക്കണേ. പാവം കുഞ്ഞു അവനെ ഒന്ന് ഗള്‍ഫില്‍ കൊണ്ടുപോകണം. നമ്മുടെ അച്ഛനെപ്പോലെ തനിച്ചാവരുത്. പ്ലീസ്… വിത്ത് ലോട്‌സ് ഓഫ് ലവ്.......കോഴിക്കോട് നിപ്പ വൈറസ് ബാധിച്ച രോഗിയെ ശ്രുശ്രുഷിച്ച് അതേ പനി ബാധിച്ച് മരിച്ച നഴ്‌സ് ലിനിയുടെ അവസാനവാക്കുകളാണിത്.



ബോധത്തോടെ ഇരുന്ന സമയത്ത് ഭര്‍ത്താവ് സജീഷിന് എഴുതിയ കത്തിലെ വരികളാണിവ.രോഗം മൂര്‍ഛിച്ച് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോവുന്ന വഴിക്കാണ് ലിനി സജീഷുമായി അവസാനം സംസാരിച്ചത്.വീഡിയോ കോള്‍ വഴിയായിരുന്നു സംസാരം.നിപ വൈറസ് ജീവനെടുത്ത നാലുപേരില്‍ ഒരാളാണ് ലിനി. രണ്ട് മക്കളാണ് ലിനിക്കുള്ളത്. രണ്ടുവയസുകാരന്‍ സിദ്ധാര്‍ഥും അഞ്ചുവയസുകാരന്‍ റിഥുലും.ഇരുവരെയും അമ്മ തിരിച്ചുവരാത്ത ലോകത്തേക്ക് യാത്രയായെന്ന് അറിയിച്ചിട്ടില്ല.അമ്മ ആശുപത്രിയില്‍ പോയതാണെന്ന വിശ്വാസത്തിലാണ് മക്കള്‍.
പുതുശേരി വീട്ടില്‍ നാണുവിന്റേയും രാധയുടേയും മൂന്ന് പെണ്‍കുട്ടികളില്‍ രണ്ടാമത്തെയാളാണ് ലിനി. അച്ഛന്‍ ചെറുപ്പത്തിലേ മരിച്ചു.ബംഗളുരുവിലെ പവന്‍ സ്‌കൂള്‍ ഓഫ് നഴ്‌സിങ്ങില്‍ നിന്ന് ബിഎ്‌സ്‌സി നഴ്‌സിങ് പൂര്‍ത്തിയാക്കി. പിന്നീട് കോഴിക്കോടും കണ്ണൂരുമുള്ള സ്വകാര്യ ആശുപത്രികളില്‍ ജോലി നോക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it