Flash News

സഖ്യത്തിനില്ല,ഒറ്റക്ക് മത്സരിക്കും;അമിത്ഷായെ തള്ളി ശിവസേന

സഖ്യത്തിനില്ല,ഒറ്റക്ക് മത്സരിക്കും;അമിത്ഷായെ തള്ളി ശിവസേന
X
മുംബൈ: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒന്നിച്ചുമത്സരിക്കാമെന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ അഭ്യര്‍ത്ഥന തള്ളി ശിവസേന. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഒറ്റക്ക് തന്നെ മത്സരിക്കുമെന്ന് ശിവസേന നേതാക്കള്‍ വ്യക്തമാക്കി.ശിവസേന ബിജെപി സര്‍ക്കാരിന്റെ ഭാഗമാണെന്നും തങ്ങളോടൊപ്പം തന്നെ അവര്‍ തുടരുമെന്നാണ് പ്രതീക്ഷയെന്നുമുള്ള അമിത്ഷായുടെ പ്രസ്താവനയോട് പ്രതികരിക്കവെയാണ് ശിവസേന നേതാക്കള്‍ നിലപാട് വ്യക്തമാക്കിയത്.



ബിജെപി ഇപ്പോള്‍ പെട്ടെന്ന് ശൈലി മാറ്റി സഖ്യത്തെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയിരിക്കുകയാണെന്ന് ശിവസേന നേതാവ് സുഭാഷ് ദേശായി പറഞ്ഞു.അടുത്ത കാലത്താണ് ബിജെപിയ്ക്ക് ഒറ്റയ്ക്ക് ജയിക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവുണ്ടായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.താക്കറേയാണ് സംസ്ഥാനത്തെ ഏറ്റവും ജനകീയനായ നേതാവ്, അദ്ദേഹത്തിന്റെ കീഴില്‍ പാര്‍ട്ടി അധികാരം പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it