Flash News

സംഹാര താണ്ഡവമാടി വീണ്ടും കാറ്റ്; വിവിധ സംസ്ഥാനങ്ങളില്‍ 42 മരണം

സംഹാര താണ്ഡവമാടി വീണ്ടും കാറ്റ്;  വിവിധ സംസ്ഥാനങ്ങളില്‍ 42 മരണം
X


ന്യൂഡല്‍ഹി: ശക്തമായ കൊടുങ്കാറ്റിലും മഴയിലും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 42 പേര്‍ മരിച്ചു. ശക്തമായ കാറ്റിലും ഇടിമിന്നലിലും മഴയിലും മതിലുകള്‍ ഇടിഞ്ഞുവീഴുകയും മരങ്ങള്‍ കടപുഴകുകയും ചെയ്തു. ഉത്തര്‍പ്രദേശില്‍ മാത്രം 17 പേര്‍ മരിച്ചു. ആന്ധ്രയില്‍ എട്ടും തെലങ്കാനയില്‍ മൂന്നും പേര്‍ മരിച്ചു. പശ്ചിമ ബംഗാളില്‍ ഒമ്പതു പേര്‍ക്കും ഡല്‍ഹിയില്‍ അഞ്ചു പേര്‍ക്കുമാണ് ജീവഹാനി നേരിട്ടത്. വടക്ക്, പടിഞ്ഞാറന്‍ ഇന്ത്യയില്‍ അടുത്ത 48 മുതല്‍ 72 മണിക്കൂറിനുള്ളില്‍ ശക്തമായ കാറ്റിനും മറ്റു കാലാവസ്ഥാ പ്രതിഭാസങ്ങള്‍ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു.

ദേശീയ തലസ്ഥാനത്ത് ഞായറാഴ്ച വൈകുന്നേരത്തോടെയാണ് പൊടിക്കാറ്റ് ആഞ്ഞടിച്ചത്. മണിക്കൂറില്‍ 109 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റടിച്ചത്. തുടര്‍ന്ന് മഴയും പെയ്തു. കാലാവസ്ഥയിലുണ്ടായ മാറ്റത്തെ തുടര്‍ന്ന് 10 ആഭ്യന്തര വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. എയര്‍വിസ്താരയുടെ ശ്രീനഗര്‍-ഡല്‍ഹി വിമാനം അമൃത്‌സറിലേക്കാണ് വഴിതിരിച്ചുവിട്ടത്.
Next Story

RELATED STORIES

Share it