Second edit

സംസ്‌കൃതം

മലയാളവും പച്ചമലയാളവും വെവ്വേറെയാണോ? 'മീന്‍പിടിത്തം' പച്ചമലയാളം, 'മല്‍സ്യബന്ധനം' മലയാളം, 'വീടുപണി' പച്ചമലയാളം, 'ഭവനനിര്‍മാണം' മലയാളം. നമ്മുടെ പത്രങ്ങളെല്ലാം പച്ചമലയാളം ഒഴിവാക്കി സംസ്‌കൃതവല്‍ക്കരിക്കപ്പെട്ട മലയാളം സ്വീകരിച്ചുതുടങ്ങി. അറ്റ തല എന്നതിന് ഛേദിക്കപ്പെട്ട ശിരസ്സ് എന്നേ പത്രങ്ങള്‍ എഴുതൂ. ഇംഗ്ലീഷിന്റെ അധിനിവേശത്തില്‍ നിന്നു മലയാളത്തെ രക്ഷിക്കാന്‍ കച്ചകെട്ടിയിറങ്ങിയവരും അതിനുവേണ്ടി നിരാഹാരം കിടക്കുന്നവരും സംസ്‌കൃതത്തിന്റെ ഈ കടന്നുകയറ്റം ശ്രദ്ധിക്കാറില്ല. അവര്‍ ഉപയോഗിക്കുന്നതും സംസ്‌കൃത മലയാളം.
സംസ്‌കൃതത്തിന്റെ ഈ കടന്നുകയറ്റത്തില്‍പ്പെട്ട് ഏറ്റവുമധികം പ്രയാസപ്പെടുന്നത് ഹിന്ദി ഭാഷയാണ്. ഗാന്ധിജിയുടെ സങ്കല്‍പത്തിലുണ്ടായിരുന്ന ഹിന്ദുസ്ഥാനിയുടെ സ്ഥാനത്ത് ഇന്നുള്ളത് സംസ്‌കൃതം കുത്തിക്കയറ്റിയ ഹിന്ദിയാണ്. പണ്ടൊക്കെ കേന്ദ്രസര്‍ക്കാര്‍ ഓഫിസുകളില്‍ അകത്തേക്കു കടക്കരുത് എന്നു സൂചിപ്പിക്കാന്‍ വേണ്ടി 'അന്തര്‍ ആനാ മനാ' എന്ന് എഴുതിവയ്ക്കുമായിരുന്നു. ഇന്ന് തല്‍സ്ഥാനത്ത് 'പ്രവേശ് നിഷേധ്' ആണ്. ഹിന്ദിയിലെ അതിമനോഹരമായ ഉര്‍ദു പദങ്ങള്‍ ഏതാണ്ട് അപ്രത്യക്ഷമായി. ചലച്ചിത്രഗാനങ്ങളില്‍ മാത്രമേ അല്‍പമെങ്കിലും അവ ബാക്കിനില്‍ക്കുന്നുള്ളൂ. സംസ്‌കൃതം കടന്നുകയറി ഏതാണ്ട് മൃതപ്രായത്തിലെത്തിനില്‍ക്കുകയാണ് ഉര്‍ദു ഭാഷ. ഹിന്ദി ഉര്‍ദുമയമായിരുന്നതിന്റെ ആനുകൂല്യത്തിലാണ് പല ഉര്‍ദു എഴുത്തുകാരും പിടിച്ചുനിന്നത്. അങ്ങനെ ഉര്‍ദു മുസ്‌ലിംകളുടെ മാത്രം ഭാഷയല്ലാതായി നിലനിന്നു.
Next Story

RELATED STORIES

Share it