സംസ്ഥാന സ്‌കൂള്‍ കലോല്‍സവം: പൂരനഗരിയില്‍ ഒരുക്കങ്ങള്‍ തകൃതി

പി എച്ച് അഫ്‌സല്‍

തൃശൂര്‍: മോഹിനിമാരുടെ നൃത്തച്ചുവടുകള്‍ നീര്‍മാതള ചുവട്ടില്‍ ലാസ്യവിസ്മയങ്ങള്‍ തീര്‍ക്കുന്നതോടെ ജനുവരി 6ന് 58ാമത് സംസ്ഥാന സ്‌കൂള്‍ കലോ ല്‍സവത്തിനു സാംസ്‌കാരിക നഗരിയില്‍ വേദികള്‍ ഉണരും. അഞ്ച് ദിവസം, 24 വേദികള്‍, ആറായിരത്തോളം മല്‍സരാര്‍ഥികള്‍. കലോല്‍സവത്തിന്റെ അന്തിമ രൂപമായതോടെ പൂരനഗരിയി ല്‍ ഒരുക്കങ്ങളും തകൃതിയായി. മല്‍സരങ്ങള്‍ ഒന്നാം ദിവസം രാവിലെ 10ന് ആരംഭിക്കും. തേക്കിന്‍കാട് മൈതാനിയിലെ ഒന്നാം വേദിയായ നീര്‍മാതളത്തില്‍ എച്ച്എസ് വിഭാഗം പെ ണ്‍കുട്ടികളുടെ മോഹിനിയാട്ടത്തോടെയാണ് മല്‍സരങ്ങള്‍ തുടങ്ങുക. ബ്യൂഗിള്‍, തബല, നാടന്‍പാട്ട്, കഥാപ്രസംഗം, ഇംഗ്ലീഷ് സ്‌കിറ്റ്, യക്ഷഗാനം, ദേശഭക്തിഗാനം, ഗസല്‍, ഒപ്പന, പഞ്ചവാദ്യം, കഥകളി സംഗീതം, നങ്ങ്യാര്‍കൂത്ത്, ചിത്രരചന, ചാക്യാര്‍കൂത്ത്, വട്ടപ്പാട്ട്, അറബിക്-സംസ്‌കൃതോല്‍സവ മല്‍സരങ്ങളും ഒന്നാം ദിവസം വേദിയിലെത്തും. മറ്റെല്ലാ ദിവസങ്ങളിലും രാവിലെ 9നു തന്നെ മല്‍സരം ആരംഭിക്കും. എല്ലാ ജില്ലകളിലും നിന്നായി ഓരോ ഇനത്തിലും 14 മല്‍സരങ്ങളും ഇരട്ടിയോളം അപ്പീല്‍ വഴി വരുന്നതും എന്ന നിലയിലാണ് ക്രമീകരിച്ചിട്ടുള്ളത്. തേക്കിന്‍കാട് മൈതാനത്തുതന്നെ മൂന്നു വേദികളുണ്ട്. ജില്ലകളില്‍ നിന്നു വരുന്ന അപ്പീലുകള്‍ 5നു രാവിലെ മുതല്‍ സ്വീകരിക്കും. വേദികള്‍, മല്‍സരയിനങ്ങ ള്‍ തുടങ്ങിയ വിവരങ്ങള്‍ അറിയുന്നതിനു പ്രോഗ്രാം കമ്മിറ്റി ഓഫിസിനോട് ചേര്‍ന്നുതന്നെ ഫ്രണ്ട് ഓഫിസ് പ്രവര്‍ത്തിക്കും. സ്‌കൂള്‍ കലോല്‍സവത്തിന്റെ പ്രോഗ്രാം നോട്ടീസ് സിനിമാ നടന്‍ ജയരാജ് വാര്യര്‍ പ്രകാശനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ മുരളി പെരുനെല്ലി എംഎല്‍എ, കണ്‍വീനര്‍ മദനമോഹനന്‍ ടി വി പങ്കെടുത്തു.
Next Story

RELATED STORIES

Share it