malappuram local

സംസ്ഥാന പാതയില്‍ ചെങ്കോട് പാലം അപകടാവസ്ഥയില്‍



കാളികാവ്: നിലമ്പൂര്‍ പെരുമ്പിലാവ് സംസ്ഥാന പാതയില്‍ കാളികാവ് ചെങ്കോട് പാലം അപകടാവസ്ഥയില്‍. ബ്രിട്ടീഷുകാര്‍ നിര്‍മിച്ച പാലത്തിന് ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. പാലത്തിന്റെ ഇരുമ്പ് സ്പാനുകള്‍ തുരുമ്പെടുത്ത് ജീര്‍ണാവസ്ഥയിലാണ്. ഒരു സമയം ഒരു വാഹനത്തിനു മാത്രമാണ് ഇതിലൂടെ കടന്നു പോവാനാവുക. അധികഭാരമുള്ള വാഹനങ്ങള്‍ കടന്നു പോവുമ്പോള്‍ അപകട സാധ്യത ഏറെയാണ്. മലയോര ഹൈവേയുടെ വികസന പ്രവര്‍ത്തനം നടത്തുമ്പോള്‍ പാലം പുതുക്കിപ്പണിയണമെന്ന് മലയോരം വാട്‌സ് ആപ്പ് ഗ്രൂപ്പ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഈ പാലത്തിനോട് തൊട്ടടുത്തുള്ള അരിമണല്‍ പാലം അഞ്ചു വര്‍ഷം മുമ്പ്  പുതുക്കിപ്പണിതിരുന്നു. മലയോര മേഖലയിലുള്ള മുഴുവന്‍ പാലങ്ങളും ബ്രിട്ടീഷ് നിര്‍മിതങ്ങളാണ്.
Next Story

RELATED STORIES

Share it