kasaragod local

സംസ്ഥാന ഇസ്‌ലാമിക് കലാമേളയ്ക്ക് തുടക്കമായി



കാസര്‍കോട്: സമസ്ത കേരള ജംഇയ്യതുല്‍ മുഅല്ലിമീന്‍ സംസ്ഥാന ഇസ്‌ലാമിക കലാ സാഹിത്യ മല്‍സരങ്ങള്‍ക്ക് കാസര്‍കോട് മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സില്‍ തുടക്കമായി. കേരളത്തിനകത്തും പുറത്തുമുള്ള ഇരുപതോളം ജില്ലകളിലെ സമസ്തയുടെ മദ്‌റസകളില്‍ നിന്നുള്ള രണ്ടായിരത്തോളം സര്‍ഗ പ്രതിഭകളാണ് ഇന്നും നാളെയും എംഐസിയില്‍ മാറ്റുരക്കുക.ജംഇയ്യതുല്‍ മുഅല്ലിമീന്‍ സ്ംസ്ഥാന പ്രസിഡന്റ് സി കെ എം സാദിഖ് മുസ്്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ യു എം അബ്ദുര്‍ റഹ്്മാന്‍ മൗലവി അധ്യക്ഷതവഹിച്ചു. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം ടി അബ്ദുല്ല മുസ്്‌ല്യാര്‍ മുഖ്യ പ്രഭാഷണം നടത്തി. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, എം എം ഖാസിം മുസ്്‌ല്യാര്‍, നീലേശ്വരം ഖാസി മഹമൂദ് മുസ്്‌ല്യാര്‍, എംഎല്‍എമാരായ പി ബി അബ്ദുര്‍ റസാഖ്, എന്‍ എ നെലിക്കുന്ന്, കെ കുഞ്ഞിരാമന്‍, പി എ അഷ്‌റഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, കെ ടി അബ്ദുല്ല മൗലവി പടന്ന, ടി പി അലി ഫൈസി, കെ ആര്‍ അബ്ദുല്ല ഹാജി, എം സി ഖമറുദ്ദീന്‍, ലത്തീഫ് മൗലവി ചെര്‍ക്കള, ലത്തീഫ് ഹാജി ബാഡൂര്‍, ടി എം അബ്ദുര്‍ റഹ്്മാന്‍ ഹാജി, ഡോ. എന്‍ എ എം അബ്ദുല്‍ ഖാദര്‍, കെ എ അബ്ദുല്ല മാസ്റ്റര്‍ കോട്ടപ്പുറം, മെട്രോ മുഹമ്മദ് ഹാജി, കല്ലട്ര മാഹിന്‍ ഹാജി, നിസാര്‍ പാദൂര്‍ സംബന്ധിച്ചു. ഇന്ന് രാവിലെ എട്ടര മുതല്‍ അഞ്ച് വിഭാഗങ്ങളിലായി എട്ടോളം വേദികളിലായി വിവിധ മല്‍സരങ്ങള്‍  നടക്കും. മലയാളത്തിന് പുറമെ കന്നഡ, തമിഴ്, ഉര്‍ദു ഇനങ്ങളിലും മല്‍സരങ്ങളുണ്ട്.
Next Story

RELATED STORIES

Share it