Flash News

സംസ്ഥാനത്തെ തൊഴില്‍നിയമങ്ങളില്‍ കാലാനുസൃതമായി മാറ്റംവരുത്തും: മന്ത്രി



കൊച്ചി: സംസ്ഥാനത്തെ തൊഴില്‍നിയമങ്ങളില്‍ കാതലായ മാറ്റംവരുത്തുമെന്നു മന്ത്രി ടി പി രാമകൃഷ്ണന്‍. കിലെയും ലേബര്‍ കമ്മീഷണറേറ്റും സംയുക്തമായി സംഘടിപ്പിച്ച കരട് തൊഴില്‍നിയമം സംബന്ധിച്ച ശില്‍പശാലയുടെ ഉദ്ഘാടനം കലൂര്‍ ഗോകുലം പാര്‍ക്കില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.തൊഴില്‍ സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റുകയാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിനായി തൊഴില്‍നിയമങ്ങളെ മാറ്റുന്നതിനുള്ള തുടക്കമെന്ന നിലയിലാണു സംസ്ഥാന തൊഴില്‍നയം ആവിഷ്‌കരിക്കുന്നത്. തൊഴിലാളി-തൊഴിലുടമ ബാന്ധവത്തില്‍ സൗഹൃദദായകരായി തൊഴി ല്‍ വകുപ്പ് ഉദ്യോഗസ്ഥരെ പുനരാവിഷ്‌കരിക്കും. വൈദഗ്ധ്യമുള്ള തൊഴിലാളികളെ സൃഷ്ടിക്കുന്നതിനും നയം വിഭാവനം ചെയ്യുന്നു. ക്രമേണ മിനിമം കൂലി 600 രൂപ എന്ന നിലയിലേക്ക് ഓരോ സ്ഥാപനങ്ങളും വളര്‍ന്നുവരണമെന്നും മന്ത്രി പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികള്‍ കേരളീയ ജീവിതത്തിന്റെ അനിവാര്യ ഭാഗമായി. അതിനാല്‍ അവരുടെ ക്ഷേമം ഉറപ്പാക്കേണ്ടതു സമൂഹത്തിന്റെ ബാധ്യതയാണ്.ഇവരുടെ ക്ഷേമം കൂടി ഉറപ്പാക്കി രാജ്യത്തിന്റെ ഭരണഘടന പ്രകാരം എവിടെയും ജോലി ചെയ്യാനും ജീവിക്കാനും എല്ലാവര്‍ക്കും അവകാശമുണ്ട്. അത് ഉറപ്പാക്കാന്‍ ആവുന്നതെല്ലാം സര്‍ക്കാര്‍ ചെയ്യും. അതിന്റെ ഭാഗമായാണ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നതെന്നു മന്ത്രി പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികളുടെ സേവനം എത്തിപ്പെടാത്ത ഒരു മേഖലയും സംസ്ഥാനത്തില്ല. ഇവിടെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കു ജീവന് ഭീഷണിയുണ്ടെന്നു വരുത്തുന്നതിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും അതു തിരിച്ചറിയണമെന്നും മന്ത്രി പറഞ്ഞു. അസംഘടിതരാണെങ്കിലും അംഗീകൃത തൊഴിലാളികള്‍ക്കു ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ഉറപ്പാക്കി ഇത രസംസ്ഥാന തൊഴിലാളികള്‍ക്ക് ആത്മവിശ്വാസം നല്‍കാനാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.ശില്‍പശാലയില്‍ കിലെ ചെയര്‍മാന്‍ വി ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചച്ചു.
Next Story

RELATED STORIES

Share it