thiruvananthapuram local

സംസ്ഥാനത്തെ ആദ്യത്തെ ആധുനിക ബസ് ഷെല്‍ട്ടര്‍ ഉദ്ഘാടനം ചെയ്തു

കാട്ടാക്കട: സുരക്ഷാ ക്യാമറകളും ഇന്റര്‍നെറ്റുമടക്കമുള്ള സംവിധാനങ്ങളോടെയുള്ള സംസ്ഥാനത്തെ ആദ്യ ബസ് ഷെല്‍ട്ടര്‍ സിനിമാതാരം മഞ്ജു വാര്യര്‍ ഉദ്ഘാടനം ചെയ്തു.
കെ ശബരീനാഥന്‍ എംഎല്‍എയുടെ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ചാണ് വെള്ളനാട് ഗ്രാമപ്പഞ്ചായത്ത് ഓഫിസിനു സമീപം ഷെല്‍ട്ടര്‍ നിര്‍മിച്ചത്.  സ്ത്രീകളുടെ സുരക്ഷയെ മുന്‍നിര്‍ത്തി സിസിടിവി ക്യാമറ, രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെ എഫ്എം റേഡിയോ സംഗീതം, സൗജന്യ ഇന്റര്‍നെറ്റ് വൈ ഫൈ സൗകര്യം, വിവിധ മൊബൈല്‍ ചാര്‍ജറുകള്‍, ലാപ്‌ടോപ് മൊബൈല്‍ പാഡുകള്‍, ന്യൂസ് പേപ്പറുകള്‍, മാഗസിനുകള്‍ എന്നിവയുടെ കിയോസ്‌ക്, റോയല്‍ പാം വൃക്ഷങ്ങള്‍, നന്ധ്യാര്‍വട്ടം ചെടികള്‍ തുടങ്ങി നിരവധി സവിശേഷതകളോടെയാണ് ഷെല്‍ട്ടര്‍ ഒരുക്കിയിരിക്കുന്നത്. മൊബൈല്‍ ചാര്‍ജറുകള്‍, എഫ്എം റേഡിയോ, വൈ ഫൈ എന്നിവ സൗരോര്‍ജ്ജത്തിലാണു പ്രവര്‍ത്തിപ്പിക്കുന്നത്. സ്റ്റാറ്റിക് ഐസി സംവിധാനങ്ങള്‍ മുഖേന സുരക്ഷ ക്യാമറകള്‍ ആര്യാനാട് പോലിസ് സ്‌റ്റേഷന്‍ തിരുവനന്തപുരം കണ്ട്രോള്‍ റൂം എന്നിവയുമായി ബന്ധിപ്പിച്ചിട്ടുണ്ട്. എസ്‌ഐ, ഡിവൈഎസ്പി, എസ്പി എന്നിവരുടെ മൊബൈലില്‍ ക്യാമറ ദൃശ്യങ്ങള്‍ നിരീക്ഷിക്കാനുഉള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ചടങ്ങില്‍ വെള്ളനാട് ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ വെള്ളനാട് ശശി, വെള്ളനാട് ശ്രീകണ്ഠന്‍, ജില്ലാ പഞ്ചായത്തംഗം ദേവി, ബ്ലോക്ക് പഞ്ചായത്തംഗം ജ്യോതിഷ് കുമാര്‍, ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥര്‍, റൂറല്‍ എസ്പി ഷഹീന്‍ അഹമ്മദ് പങ്കെടുത്തു.
Next Story

RELATED STORIES

Share it