സംവിധായകന്‍ രാജേഷ് പിള്ള അന്തരിച്ചു

കൊച്ചി: ചലച്ചിത്ര സംവിധായകന്‍ രാജേഷ് പിള്ള (41) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാവിലെ 11.45 ഓടെയായിരുന്നു അന്ത്യം. മൃതദേഹം മറൈന്‍ ഡ്രൈവിലെ അബാദ് മറൈന്‍ ഫഌറ്റില്‍ ഇന്നു രാവിലെ കൊണ്ടുവരും. സംസ്‌കാരം 10.30ന് രവിപുരം ശ്മശാനത്തില്‍. കരള്‍സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെനാളായി ചികില്‍സയിലായിരുന്നു.
ഹൃദയത്തില്‍ സൂക്ഷിക്കാന്‍, ട്രാഫിക്, മിലി, വേട്ട എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍. കവടിയാര്‍ അമ്പലനഗര്‍ വിനായകയില്‍ പ്രഫ. കെ രാമന്‍ പിള്ളയുടെയും പരേതയായ സുഭദ്രയുടെയും മകനാണ്. മേഘയാണ് ഭാര്യ.
Next Story

RELATED STORIES

Share it