Pathanamthitta local

സംവരണ നയം: എസ്ഡിപിഐ കലക്ടറേറ്റ് ധര്‍ണ ഇന്ന്

പത്തനംതിട്ട: എല്‍ഡിഎഫ് സര്‍ക്കാരിന്റെ സംവരണ നയത്തിനെതിരേ എസ്ഡിപിഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ്ണ നടത്തും.  മുന്നോക്ക ജാതി സംവരണം ഭരണഘടന വിരുദ്ധം, എല്‍ഡിഎഫ് സര്‍ക്കാരിന്റെ സവര്‍ണ പ്രീണനം അവസാനിപ്പിക്കുക, പത്ത് ശതമാനം സാമ്പത്തിക സംവരണം പിന്‍വലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് ധര്‍ണ്ണ സംഘടിപ്പിക്കുന്നത്. രാവിലെ 10.30ന് നടക്കുന്ന ധര്‍ണ എസ്ഡിപിഐ സംസ്ഥാന സമിതി അംഗം എം ഫാറൂഖ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് അന്‍സാരി ഏനാത്ത് അധ്യക്ഷത വഹിക്കും. എസ്ഡിപിഐ സംസ്ഥാന സമിതി അംഗം ജ്യോതിഷ് പെരുമ്പുളിക്കല്‍ വിഷയാവതരണം നടത്തും.
Next Story

RELATED STORIES

Share it