Flash News

സംയുക്തസമരസമിതി ഉപരോധിച്ചു, എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗം ഉപേക്ഷിച്ചു

സംയുക്തസമരസമിതി ഉപരോധിച്ചു, എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗം ഉപേക്ഷിച്ചു
X
endosulfannewകാസര്‍കോഡ് : എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കാസര്‍കോട്ട് കൃഷിമന്ത്രി കെപി മോഹനന്റെ അധ്യക്ഷതയില്‍ ചേരാന്‍ നിശ്ചയിച്ച എന്‍ഡോ സള്‍ഫാന്‍ സെല്‍ യോഗം സംയുക്തസമരസമിതി പ്രവര്‍ത്തകര്‍ നടത്തിയ ഉപരോധത്തെത്തുടര്‍ന്ന് ഉപേക്ഷിച്ചു. രാവിലെ യോഗത്തിനെത്തിയ ഇ ചന്ദ്രശേഖരന്‍ എംഎല്‍എ സെല്‍യോഗം പ്രഹസനമാണെന്നും എടുക്കുന്ന തീരുമാനങ്ങളൊന്നും നടപ്പിലാക്കുന്നിസ്സെന്നും പറഞ്ഞ് ഇറങ്ങിപ്പോരുകയായിരുന്നു. ഇതിനു പിന്നാലെ പി കരുണാകരന്‍ എംപി, സിപിഎം ജില്ലാ സെക്രട്ടി കെ പി സതീഷ് ചന്ദ്രന്‍, തുടങ്ങിയവര്‍ തിരുവനന്തപുരത്ത്് സമരം നടക്കുന്നതിനാല്‍ ഇവിടെ സെല്‍ യോഗം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചു.

[related]ദുരിതബാധിതരായ കുട്ടികളെയും കൊണ്ട് അമ്മമാരടക്കമുള്ളവര്‍ മന്ത്രിക്കെതിരെ മുദ്രാവാക്യം വിളിയുയര്‍ത്തി. സമരക്കാര്‍ ഉപരോധവും ബഹളവും തുടര്‍ന്നതോടെ യോഗം നടത്തുന്നില്ലെന്ന് മന്ത്രി കെപി മോഹനന്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന ഉദ്യോഗസ്ഥരുടെ യോഗം മാത്രം ചേര്‍ന്നു. പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്ഥലത്ത്് വന്‍ പോലിസ് സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
Next Story

RELATED STORIES

Share it