സംജോത, മലേഗാവ് കേസുകളില്‍ നടപടി വേണം: ആസാദ്

ന്യൂഡല്‍ഹി: ഭീകരതയെക്കുറിച്ച് സംസാരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ആദ്യം സംജോത, മലേഗാവ് കേസിലെ പ്രതികള്‍ക്കെതിരേ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ്. ഭരണഘടനയെക്കുറിച്ച് രാജ്യസഭയില്‍ നടന്ന സംവാദത്തില്‍ മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ ഭീകരതയെക്കുറിച്ചുള്ള പരാമര്‍ശത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
അസഹിഷ്ണുതയ്ക്കും അനീതിക്കുമെതിരേ നിലകൊള്ളുന്ന എഴുത്തുകാരെയും കലാകാരന്മാരെയും അദ്ദേഹം അഭിനന്ദിച്ചു. മധ്യപ്രദേശ്, മഹാരാഷ്ട്ര, ഹരിയാന, യുപി സംസ്ഥാനങ്ങളില്‍ നിരവധി അസഹിഷ്ണുതാ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഒരു സവര്‍ണ യുവാവിനോടൊപ്പം ഭക്ഷണം കഴിച്ചതിന് ഒരാളുടെ കൈ വെട്ടിയ സംഭവമാണൊന്ന്. ഭരണകക്ഷിയാണ് ഇതിനുത്തരവാദി. അംബേദ്കറില്‍നിന്നു താന്‍ പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ടെന്നും മഹാത്മാഗാന്ധി, നെഹ്‌റു, പട്ടേല്‍, മൗലാനാ ആസാദ് എന്നിവര്‍ പഠിപ്പിച്ച മതസൗഹാര്‍ദം മാത്രമാണ് കോണ്‍ഗ്രസ് പ്രോല്‍സാഹിപ്പിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it