സംഘര്‍ഷങ്ങള്‍ക്ക് അയവ്: ഷില്ലോങ് സാധാരണ നിലയിലേക്ക്

ഷില്ലോങ് (മേഘാലയ): സംഘര്‍ഷത്തിന് അയവു വന്നതോടെ ഷില്ലോങ് സാധാരണജീവിതത്തിലേക്കു തിരിച്ചുവരുന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു. പ്രദേശത്തു പുതുതായി അക്രമസംഭവങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. ഭൂരിഭാഗം കടകളും തുറന്നിട്ടുണ്ടെങ്കിലും ബസ് സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടില്ല. എന്നാല്‍ ടാക്‌സി സര്‍വീസുകള്‍ തുടങ്ങിയതായി ജില്ല ഭരണകൂടം അറിയിച്ചു. കര്‍ഫ്യൂ തുടരുകയാണ്. ജൂണ്‍ ഒന്നിനാണു ലുംഡിങ്ഗ്രി പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ പ്രദേശങ്ങളില്‍ ജില്ലാ മജിസ്‌ട്രേറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. സംഘര്‍ഷത്തില്‍ അയവു വരാത്തതിനെ തുടര്‍ന്നു തിങ്കളാഴ്ച കര്‍ഫ്യൂ നീട്ടിയിരുന്നു.  കഴിഞ്ഞ വ്യാഴാഴ്ചയാണു ഷില്ലോങില്‍ അക്രമസംഭവങ്ങള്‍ക്കു തുടക്കം. പഞ്ചാബ് മേഖലയിലെ സ്ത്രീയെ ഖാസി ഗോത്ര വിഭാഗക്കാരനായ ബസ് ജീവനക്കാരന്‍ മര്‍ദിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണു പ്രശ്‌നങ്ങളുടെ തുടക്കം.
Next Story

RELATED STORIES

Share it