malappuram local

സംഘപരിവാര രാഷ്ട്രീയം ഭീകരത സൃഷ്ടിക്കുന്നു: വി എം സുധീരന്‍

അരീക്കോട്: സംഘപരിവാര രാഷ്ട്രീയം രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും മതേതര ശക്തികള്‍ ഒരുമിച്ച് ബിജെപിയെ ചെറുത്ത് തോല്‍പ്പിക്കേണ്ടത് രാജ്യത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണെന്നും മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു.
അരീക്കോട് മണ്ഡലം കോണ്‍ഗ്രസ് സമ്മേളനത്തിന്റെ സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് എ ഡബ്ല്യു അബ്ദുര്‍റഹ്മാന്‍ അധ്യക്ഷത വഹിച്ചു.
ഡിസിസി പ്രസിഡന്റ് വി വി പ്രകാശ് മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി അജീഷ് എടാലത്ത്, കെപിസിസി അംഗങ്ങളായ കെ ടി അജ്മല്‍, എം പി മുഹമ്മദ്, ബ്ലോക്ക് പ്രസിഡന്റ് എം കെ കുഞ്ഞുമുഹമ്മദ്, പി സി സബീബ്, എന്‍ കെ അബ്ദുല്ല, സി ടി റഷീദ്, യു എസ് ഖാദര്‍, നൗഷര്‍ കല്ലട, സി സൈനുല്‍ ആബിദ്, സി കെ അബ്ദുസലാം, പി പി മുഹമ്മദ് ഷിമില്‍, മുഹമ്മദ് അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it