സംഘപരിവാരത്തിന്റെ വര്‍ഗീയ ധ്രുവീകരണം കരുതിയിരിക്കണം: ഇമാംസ് കൗണ്‍സില്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംഘപരിവാര ശക്തികള്‍ കേരളത്തില്‍ അഴിച്ചുവിടാന്‍ സാധ്യതയുള്ള വര്‍ഗീയ ധ്രുവീകരണത്തെ കരുതിയിരിക്കാന്‍ ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മൗലാനാ മുഹമ്മദ് ഈസാ ഫാളില്‍ മമ്പഈ ആഹ്വാനം ചെയ്തു. ബിജെപി ഭരണത്തില്‍ എത്തിയിട്ടുള്ള മിക്ക സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പുകള്‍ക്ക് മുമ്പായി കലുഷിതമായ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് സംഘപരിവാരം നേതൃത്വം കൊടുത്തിട്ടുണ്ട്. മാനവികതയ്ക്കും മതമൈത്രിക്കും എന്നും എതിരായി നിന്നിട്ടുള്ള ആര്‍എസ്എസിന്റെ കൈയില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് ചുമതല ഏല്‍പിച്ചതിന്റെ പിന്നിലുള്ള രഹസ്യവും മറ്റൊന്നല്ല. എന്തൊക്കെ പ്രകോപനങ്ങള്‍ ഉണ്ടായാലും സമാധാനപാത കൈവിടാതിരിക്കാനും മതേതര ജനാധിപത്യ ചേരിയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളില്‍ പങ്കാളികളാവാനും എല്ലാ വിശ്വാസികളോടും ജാഗ്രതപാലിക്കാന്‍ അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it