Pathanamthitta local

സംഘപരിവാരത്തിന്റെ തലത്തിലേക്ക് സിപിഎം തരംതാണു: എസ്ഡിപിഐ

കോന്നി: ബാബരി പോസ്റ്ററുകള്‍ നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഇന്നലെ രാവിലെ പ്രദേശത്ത് പ്രകടനം നടത്തി. പ്രദേശത്ത് കരുതിക്കൂട്ടി പ്രകോപനപരമായി സിപിഎം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണെന്ന് എസ്ഡിപിഐ ആരോപിച്ചു. പോലിസില്‍ നിരവധി പരാതികള്‍ നല്‍കിയിട്ടും അക്രമികളെ സംരക്ഷിക്കുന്ന സമീപനമാണ് ഉണ്ടാവുന്നത്. അടുത്തിടെ പ്രദേശത്തുണ്ടായ അതിക്രമങ്ങളില്‍ സിപിഎമ്മിന്റെ പങ്ക് സംശയിക്കേണ്ടതാണെന്നും ജനങ്ങളെ ഭിന്നിപ്പിച്ച് മുതലെടുപ്പ് നടത്തുന്ന സിപിഎം, സംഘപരിവാരത്തിന്റെ നെറികെട്ട രാഷ്ട്രീയത്തിനു സമാനമായി തരംതാണിരിക്കുകയാണെന്നും എസ്ഡിപിഐ മുളന്തറ, കുമ്മണ്ണൂര്‍ ബ്രാഞ്ച് കമ്മിറ്റികള്‍ സംയുക്ത വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it