ഷോപ്പിങ് മാളില്‍ യുവാവിനെ കുത്തിപ്പരിക്കേല്പിച്ച കേസ്; സഹോദരന്മാര് ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
BY Sumeera SMR30 Dec 2015 5:12 AM GMT
Sumeera SMR30 Dec 2015 5:12 AM GMT
കൊച്ചി: എറണാകുളത്തെ പ്രമുഖ ഷോപ്പിങ് മാളില്‍ ക്രിസ്മസ് ദിനം രാത്രി യുവാവിനെ കുത്തിപരിക്കേല്പിച്ച കേസിലെ അഞ്ച് പ്രതികളെ എറണാകുളം സെന്‍ട്രല്‍ പോലിസ് അറസ്റ്റു ചെയ്തു. ക്രിസ്മസ് ദിനം രാത്രിയാണ് സംഭവം.
പൂണിത്തുറ സ്വദേശി നഹാസിനെയാണ് ആറംഗസംഘം കത്തികൊണ്ട് കുത്തിപ്പരിക്കേല്പിച്ചത്. ഷോപ്പിങ് മാളില്‍ സിനിമ കാണുന്നതിനായി വന്നതായിരുന്നു നഹാസ്. യാതൊരു പ്രകോപനവും ഇല്ലാതെയാണ് ആറംഗസംഘം കത്തികൊണ്ട് യുവാവിനെ കുത്തിപ്പരിക്കേല്പിച്ചത്. സിസിടിവി വിഷ്വല്‍സ് ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്.
എറണാകുളം രവിപുരം സ്വദേശികളായ മനോജ്, സഹോദരങ്ങളായ ദിനേശ്, ഭുവനചന്ദ്രന്, കമലേന്ദ്രന്, പട്ടാമ്പി സ്വദേശിയായ ഷിഹാബ് എന്നിവരാണ് പിടിയിലായത്. സഹോദരങ്ങളായ ഭുവനചന്ദ്രന്, കമലേന്ദ്രന് എന്നിവര്‍ സെന്‍ട്രല്‍ പോലിസ് സ്റ്റേഷനിലെ മുന്‍കേസിലെ പ്രതികളാണ്. എറണാകുളം അസി.കമ്മിഷണര്‍ സുരേഷ്കുമാര്‍, സെന്‍ട്രല്‍ സി ഐ വിജയകുമാര്‍, സെന്‍ട്രല്‍ എസ് ഐമാരായ വിമല്‍, ഷിബു, പ്രവീണ്‍, സീനിയര്‍ സിപിഒ റോയി, സിപിഒമാരായ സുരേഷ്, രാജേഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു.

Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT