ഷോട്ട്പുട്ടില്‍ ബംഗാളില്‍ നിന്നൊരു താരകം
BY Sumeera SMR28 Nov 2015 5:00 AM GMT
Sumeera SMR28 Nov 2015 5:00 AM GMT
രണ്ടു വര്‍ഷം മുമ്പ് കേരളത്തില്‍ ജോലിക്കെത്തിയ പിതാവിനോടൊപ്പം പഠിക്കാനായി കാസര്‍കോട്ടെത്തിയ റബി ഉല് ഷെയ്ഖ് മേളയില്‍ ശ്രദ്ധേയനായി.
ബംഗാള്‍ സ്വദേശിയും കാസര്‍കോട് കളനാട് ഹൈദ്രോസ് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ആറാം തരം വിദ്യാര്‍ഥിയുമായ റബി ഉല് ഷെയ്ഖ് ആണ് സബ് ജൂനിയര്‍ വിഭാഗം ഷോട്ട്പുട്ടില്‍ ഒന്നാം സ്ഥാനം നേടി നാടിന്റെ അഭിമാനമായത്. പരിമിതമായ ജീവിത സാഹചര്യത്തില്‍ നിന്നും അറിവിന്റെ അനുഭവങ്ങള്‍ക്കായി വിദ്യാലയത്തിലെത്തിയ ഷെയ്ഖിന്റെ ഉള്ളില്‍ ഒരു കായിക താരം ഉറങ്ങിക്കിടക്കുന്നുണ്ടെന്ന് കണ്ടെത്തിയത് സ്കൂളിലെ കായികാധ്യാപകന് ജോസഫ് തോമസാണ്.
നിരന്തരമായ പരിശീലനത്തിനൊടുവില്‍ ഉപജില്ലയിലും ജില്ലയിലും മികച്ച പ്രകടനത്തോടെ ഷോട്ട് പുട്ടില്‍ ഒന്നാം സ്ഥാനം നേടുകയും ഡിസ്കസ് ത്രോയില്‍ മൂന്നാം സ്ഥാനം നേടുകയും ചെയ്തു.
ബംഗാളിലെ ബിര്‍ഹു ജില്ലയിലെ സന്തോഷപൂര് സ്വദേശിയും മരപ്പണിക്കാരനുമായ പിതാവ് രജാവൂര് ഷെയ്ഖും കുടുംബവും ജോലിതേടിയെത്തിയതാണ്.
മൂന്നുമക്കളില്‍ മുത്തവനായ റബി ഉല് ഷെയ്ഖ് നാലാം തരം മുതലാണ് കളനാട് സ്കൂളില്‍ ചേര്‍ന്ന് പഠിക്കാന്‍ തുടങ്ങിയത്.

Next Story
RELATED STORIES
ആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMT