Flash News

ഷെഫിന്‍ ജഹാന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

ഷെഫിന്‍ ജഹാന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി
X


തിരുവനന്തപുരം: ഹാദിയയ്‌ക്കെതിരെയുള്ള ഹേബിയസ് കോര്‍പസ് കേസില്‍ ഹാജരായ സീനിയര്‍ ഗവ. പ്ലീഡര്‍ പി നാരായണന്റെ പക്ഷപാതപരമായ പ്രവര്‍ത്തനങ്ങളില്‍ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. ഇന്നലെ വൈകീട്ട് മൂന്നോടെയാണ് മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി പരാതി സമര്‍പ്പിച്ചത്. കോടതി ഉത്തരവുപ്രകാരം അന്വേഷണം നടത്തി അന്വേഷണ ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച റിപോര്‍ട്ടും കേസ് സംബന്ധിച്ച മൂന്ന് റിപോര്‍ട്ടുകളും പി നാരായണന്റെ മുമ്പിലുണ്ടായിട്ടും അവയെ ബോധപൂര്‍വം അവിശ്വസിക്കുകയും തള്ളിക്കളയുകയുമായിരുന്നു. കേസില്‍ ഹരജിക്കാരനു വേണ്ടി ഹാജരായ സംഘപരിവാര അഭിഭാഷകന്റെ ആരോപണങ്ങളെയും ദുര്‍വാദങ്ങളെയും ശരിവയ്ക്കുകയും ഗൂഢാലോചന നടത്തി കോടതിയെ പോലും തെറ്റിദ്ധരിപ്പിക്കാനും ഗവ. പ്ലീഡര്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു. വിധിന്യായം പുറപ്പെടുപ്പിക്കപ്പെട്ട ദിവസം ആര്‍എസ്എസ് വക്കീലിന് ഹസ്തദാനം ചെയ്യുകയും തള്ളവിരല്‍ ഉയര്‍ത്തിക്കാട്ടി പി നാരായണന്‍ ആഹ്ലാദം പങ്കിട്ടിരുന്നതായും, ഇക്കാര്യം ഹൈക്കോടതി വരാന്തയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാവും. ഇത്തരം ആളുകള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് കരിനിഴല്‍ വീഴ്ത്തുകയും കോടതികളുടെ നിഷ്പക്ഷതയ്ക്ക് കളങ്കമുണ്ടാക്കുകയുമാണു ചെയ്യുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
Next Story

RELATED STORIES

Share it