Breaking News

ഷുഹൈബ് കൊല്ലപ്പെടുന്നതിനുമുമ്പ് കൊടി സുനിയടക്കം 19 കൊലക്കേസ് പ്രതികള്‍ക്ക് പരോള്‍ ലഭിച്ചെന്ന് ചെന്നിത്തല

ഷുഹൈബ്  കൊല്ലപ്പെടുന്നതിനുമുമ്പ് കൊടി സുനിയടക്കം 19 കൊലക്കേസ് പ്രതികള്‍ക്ക് പരോള്‍ ലഭിച്ചെന്ന് ചെന്നിത്തല
X
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ മുമ്പ് ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളടക്കം 19 കൊലക്കേസ് പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ടിപി വധക്കേസ് പ്രതികളായ അനൂപ്, കൊടി സുനി, ടി.കെ രജീഷ് എന്നിവര്‍ ഉള്‍പ്പെടെ 19 പ്രതികള്‍ക്കാണ് പരോള്‍ ലഭിച്ചത്. ജനുവരി 16, 22, 23, 24 തീയതികളില്‍ വിവിധ കൊലക്കേസ് പ്രതികള്‍ക്ക് പരോള്‍ നീട്ടി ലഭിക്കുകയും ചെയ്തു. ഇതിന്റെ തെളിവുകളും ചെന്നിത്തല പുറത്തുവിട്ടു.

കണ്ണൂരിലെ സിപിഎം കൊലയാളി സംഘങ്ങള്‍ നടത്തിവരുന്ന കൊലപാതകങ്ങളുടെ സ്വഭാവമായിരുന്നു ഷുഹൈബിന്റെ കൊലയ്ക്കും. കാലിനു താഴെ മാത്രം മുപ്പതിലധികം വെട്ടുകള്‍ ഉണ്ടായിരുന്നു. ടിപി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ഈ കൊലയ്ക്കും സാമ്യമുണ്ട്. പ്രതികളെ പിടികൂടാന്‍ പോലിസ് ഇരുട്ടില്‍ തപ്പേണ്ട കാര്യമില്ല. സിപിഎം നേതൃത്വത്തെ ചോദ്യം ചെയ്താന്‍ അത് മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ ഡമ്മി പ്രതികളെ ലഭിക്കാത്തതാണ് കേസ് അന്വേഷണം നീണ്ടു പോകുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഷുഹൈബിന്റെ വീട്ടിലെത്തി പോലിസ് മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. ആക്രമണം നടന്ന് ഒന്നര മണിക്കൂര്‍ കഴിഞ്ഞാണ് വാഹന പരിശോധനയ്ക്കു പോലും  പോലിസ് തയാറാവുന്നതെന്നും ചെന്നിത്തല പറഞ്ഞു.

സംഭവത്തില്‍ അനുശോചനം പോലും രേഖപ്പെടുത്താതെ മുഖ്യമന്ത്രി പാലിക്കുന്ന മൗനം കൊലയാളികള്‍ക്കുള്ള പ്രോല്‍സാഹനമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ വീടിന് പത്ത് കിലോമീറ്റര്‍ മാറിയാണ് ഷുഹൈബിന്റെ വീട്. എന്നാല്‍, മുഖ്യമന്ത്രി അവിടെ പോവുകയോ അനുശോചനം രേഖപ്പെടുത്തുകയോ പോലും ചെയ്തിട്ടില്ലെന്നും ചെന്നിത്തല ആരോപിച്ചു.
Next Story

RELATED STORIES

Share it