World

ഷിന്‍ജിയാങ്: ചൈന ഡിഎന്‍എ സാംപിളുകള്‍ ശേഖരിച്ചു

ബെയ്ജിങ്: ചൈനയിലെ ഷിന്‍ജിയാങ് മേഖലയില്‍ 12നും 65നുമിടയില്‍ പ്രായമുള്ളവരുടെ ഡിഎന്‍എ, ബയോ മെട്രിക്‌സ് വിവരങ്ങള്‍ അധികൃതര്‍ ശേഖരിക്കുന്നതായി മനുഷ്യാവകാശ സംഘടന ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്. ചൈന അധികൃതരും ഉയ്ഘൂര്‍ മുസ്‌ലിം വിഭാഗക്കാരുമായുള്ള വംശീയപ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശമാണ് ഷിന്‍ജിയാങ്. പ്രാദേശിക സ്ഥിരതയ്ക്ക് ഭീഷണിയാവുമെന്ന് ചൈന ആരോപിക്കുന്ന പൗരന്‍മാരുടെ ഡിഎന്‍എ സാംപിളുകളാണ് ശേഖരിക്കുന്നത്. സൗജന്യ ആരോഗ്യപദ്ധതിയുടെ ഭാഗമായി കായികക്ഷമതാ, രക്തപരിശോധ കള്‍ക്കെന്ന പേരിലാണ് സാംപിളുകള്‍ ശേഖരിക്കുന്നത്. അതേസമയം, ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ റിപോര്‍ട്ട് ചൈന നിഷേധിച്ചു.
Next Story

RELATED STORIES

Share it