World

ഷിക്കാഗോയില്‍ വെടിവയ്പ്്;ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്‌

വാഷിങ്ടണ്‍: യുഎസിലെ ഷിക്കാഗോയില്‍ അജ്ഞാതന്റെ വെടിയേറ്റ് ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്്്. ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് അക്ബറിനാണ്(30) വെടിയേറ്റത്. അക്ബര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഈ മാസം ആറിനായിരുന്നു സംഭവം. പ്രാദേശിക സമയം ശനിയാഴ്ച രാവിലെ 8.45ഓടെ ഷിക്കാഗോ അല്‍ബാനി പാര്‍ക്കില്‍സ്വന്തം കാറിനു സമീപത്തേക്ക് നടക്കുമ്പോഴായിരുന്നു അക്ബറിന് വെടിയേറ്റത്. ദെവ്രി സര്‍വകലാശാലയില്‍ കംപ്യൂട്ടര്‍ സിസ്റ്റം നെറ്റ്‌വര്‍ക്കിങ് ആന്റ് ടെലികമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയാണ് അക്ബര്‍.  ഹൈദരാബാദിലെ ഉപ്പളയിലുള്ള കുടുംബം യുഎസിലേക്കു പോവാന്‍ അടിയന്തര വിസയ്ക്കായി വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ സഹായം അഭ്യര്‍ഥിച്ചിരിക്കുകയാണ്. ഏതാനും ആഴ്ചയ്ക്കു മുമ്പു യുഎസില്‍ സിഖ് യുവാവിനു നേരെ വംശീയാതിക്രമങ്ങള്‍ നടന്നിരുന്നു.
Next Story

RELATED STORIES

Share it