ശ്രീരാമസേനാ പ്രവര്‍ത്തകരെ വെറുതെവിട്ടു

മംഗളൂരു: കുപ്രസിദ്ധമായ മംഗളൂരു പബ്ബ് ആക്രമണക്കേസില്‍ മുഴുവന്‍ പ്രതികളെയും തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെവിട്ടു. പ്രമോദ് മുത്തലിക്ക് നേതൃത്വം നല്‍കുന്ന തീവ്ര ഹിന്ദുത്വ സംഘടനയായ ശ്രീരാമസേനയുടെ 30ല്‍ അധികം പ്രവര്‍ത്തകരെയാണ് 2009ലെ ആക്രമണക്കേസില്‍ മംഗളൂരുവിലെ ഫസ്റ്റ് ക്ലാസ് കോടതിയിലെ മൂന്നാം ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് വെറുതെവിട്ടത്. കേസില്‍ 27 പ്രതികളെ ദൃക്‌സാക്ഷികള്‍ തിരിച്ചറിഞ്ഞെങ്കിലും മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികളെ വെറുതെവിട്ടത്.
ശ്രീരാമ സേനാ പ്രവര്‍ത്തകര്‍ മംഗളൂരുവിലെ പബ്ബില്‍ യുവതീ യുവാക്കള്‍ക്കു നേരെ നടത്തിയ ക്രൂരമായ ആക്രമണം രാജ്യ വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. 2014 മാര്‍ച്ചില്‍ ബിജെപിയില്‍ ചേര്‍ന്ന് അഞ്ചു മണിക്കൂറിനകം പ്രമോദ് മുത്തലിക്കിന്റെ മെംബര്‍ഷിപ്പ് റദ്ദാക്കാന്‍ ബിജെപിയെ ഈ ആക്രമണം നിര്‍ബന്ധിതരാക്കിയിരുന്നു. ആക്രമണാനന്തരം ശ്രീരാമസേന സദാചാര പോലിസിങ്ങില്‍ കുപ്രസിദ്ധിയാര്‍ജിച്ചിരുന്നു. 2009 ജനുവരി 24നാണ് കേസിനാസ്പദമായ സംഭവം. സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തിയതിനു തൊട്ടുപിന്നാലെയായിരുന്നു സംഭവം. പ്രതികള്‍ക്ക് വേണ്ടി ആഷാ നായകും വിനോദ് പാലും ഹാജരായി.
Next Story

RELATED STORIES

Share it